Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorമാലദ്വീപിൽ ക്ലാസിൽ...

മാലദ്വീപിൽ ക്ലാസിൽ ​ഗെയിം കളിയ്ക്കുന്നത് തടഞ്ഞ മലയാളി അദ്ധ്യാപികയെ വിദ്യാർത്ഥി മർദിച്ചു

ചെങ്ങന്നൂർ : മാലദ്വീപിൽ ക്ലാസിൽ ​ഗെയിം കളിയ്ക്കുന്നത് തടഞ്ഞ മലയാളി അദ്ധ്യാപികയെ വിദ്യാർത്ഥി മർദിച്ചു .മർദ്ദനമേറ്റ അദ്ധ്യാപിക ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ പിള്ളയ്ക്ക് (35) മൂക്കിന് ഗുരുതരമായി പരിക്കേറ്റു .മാലദ്വീപിലെ ഗധൂ ദ്വീപിലുള്ള ഗഫ് ധാൽ അടോൾ സ്കൂളിലെ അധ്യാപികയാണ് സ്മിത.ക്ലാസിനിടെ കമ്പ്യൂട്ടറിൽ ഗെയിം കളിച്ചത് ചോദ്യം ചെയ്തതിനാണ് അധ്യാപികയെ എട്ടാം ക്ലാസ് വിദ്യാർത്ഥി ക്രൂരമായി മർദ്ദിച്ചത്.

ഏപ്രിൽ 12-നായിരുന്നു സംഭവം.ക്ലാസ് എടുത്തുകൊണ്ടിരിക്കെ ലബോറട്ടറിയിലെ കംപ്യൂട്ടറിൽ ഗെയിം കളിക്കുന്നതു ചോദ്യം ചെയ്‌തതിൽ പ്രകോപിതനായ വിദ്യാർത്ഥി സ്മിതയുടെ ഫോൺ എടുത്തെറിയുകയും മുഖത്ത് തുടർച്ചയായി ഇടിക്കുകയുമായിരുന്നു.ഒരു വർഷം മുൻപാണ് സ്മിത ഈ സ്കൂളിൽ അധ്യാപികയായി ജോലിക്ക് ചേർന്നത്.മൂക്കിന്റെ എല്ലിന് പൊട്ടലേറ്റിട്ടുള്ള സ്മിതയ്ക്ക് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. സംഭവത്തിൽ സ്കൂൾ അധികൃതർ നടപടി ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പം: മുസ്ലിം ലീഗ്

മലപ്പുറം: പിഎംശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനൊപ്പം നില്‍ക്കാന്‍ പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മുസ്ലിം ലീഗ് മന്ത്രിമാരുടെയും നേതാക്കളുടെയും യോഗം തീരുമാനിച്ചു. ശനിയാഴ്ച കോഴിക്കോട് ചേരുന്ന മുസ്ലിം ലീഗ് സംസ്ഥാന...

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന് വിജയം

മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് വിജയം.11,005 വോട്ടിനാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്. ആര്യാടൻ ഷൗക്കത്ത് (യുഡിഫ്) - 76,666, എം.സ്വരാജ് (എൽഡിഎഫ് )– 65,661, പി.വി. അൻവർ(സ്വ.)-...
- Advertisment -

Most Popular

- Advertisement -