Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsവീട്ടില്‍ വോട്ട്:...

വീട്ടില്‍ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്നതരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

വീട്ടില്‍ വോട്ട് ചെയ്തവരുടെ ബാലറ്റുകള്‍ സീല്‍ ചെയ്ത ബോക്‌സുകളില്‍ ശേഖരിക്കാനുള്ള നിര്‍ദേശം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൂടിയായ ജില്ലാകളക്ടര്‍മാര്‍ക്ക് നല്‍കിയിരുന്നു. ഇത് പ്രകാരമാണ് സംസ്ഥാനത്ത് വീട്ടില്‍ വോട്ട് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. വോട്ടെടുപ്പിനാവശ്യമായ സ്റ്റേഷനറി വസ്തുക്കള്‍ കൊണ്ടുപോകുന്ന ക്യാരി ബാഗുകളുടെ ചിത്രങ്ങളാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടുകയും ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

സുഗമവും സുതാര്യവുമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് മാധ്യമങ്ങളുടെയും രാഷ്ട്രീയ പാര്‍ട്ടിപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും സഹകരണം ഉണ്ടാവണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ജയ്‌സൺന്റെ സ്വപ്നത്തിന് ചിറകേകി സാമൂഹ്യനീതി വകുപ്പ്: ബോഡി ബിൽഡിംഗ് പരിശീലനത്തിന് അൻപതിനായിരം അനുവദിച്ചു

ആലപ്പുഴ : കലവൂർ സ്വദേശി ജെയ്‌സണ് ഇനി തന്റെ ജീവിത സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള യാത്ര തുടരാം. സ്വത്വം വെളിപ്പെടുത്തി ട്രാൻസ്ജെൻഡർ ആയി ജീവിച്ചു തുടങ്ങിയപ്പോൾ മുതൽ അനുഭവിച്ച അവഗണനകൾക്കിടയിലും ബോഡി ബിൽഡർ ആകുക...

മൂന്ന്  പേരെ കടിച്ചു പരുക്കേൽപ്പിച്ച തെരുവ് നായയെ ഇന്നും കണ്ടെത്താനായില്ല

ആറന്മുള : ആറന്മുളയിലെ പരപ്പുഴ, വഞ്ചിത്ര ഭാഗങ്ങളിൽ 3 പേരെ കടിച്ചു പരുക്കേൽപ്പിച്ച തെരുവ് നായയെ ഇന്നും കണ്ടെത്താനായില്ല. നായയ്ക്ക് പേവിഷബാധ ഉണ്ടെന്നാണ് സംശയം. തോട്ടത്തിൽ അനിൽ ആർ. നായർ,താമരശേരിൽ ഗോകുൽ, വിഘ്നേഷ്...
- Advertisment -

Most Popular

- Advertisement -