Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiജാർഖണ്ഡ് മുൻ...

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപൈ സോറൻ ബിജെപിയിലേക്ക് : അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി : ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെഎംഎം നേതാവുമായ ചംപൈ സോറൻ ബിജെപിയിലേക്ക്.ജാർഖണ്ഡിന്റെ ചുമതലയുള്ള അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ഇക്കാര്യം സമൂഹമാദ്ധ്യമം വഴി  അറിയിച്ചത് . ചംപൈ സോറൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ ഹിമന്തബിശ്വ ശർമ്മ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.

മുഖ്യമന്ത്രി ഹേമന്ത് സോറനുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് ചംപൈ സോറൻ പാർട്ടി വിടുന്നത്. കള്ളപ്പണക്കേസിൽ ഈ വർഷം ഫെബ്രുവരിയിൽ ഹേമന്ത് സോറൻ അറസ്റ്റിലായപ്പോൾ ചംപൈ സോറനായിരുന്നു പകരം മുഖ്യമന്ത്രിയായത് .എന്നാൽ ഹേമന്ത് സോറൻ ജയിൽ മോചിതനായതിന് പിന്നാലെ ചംപൈ സോറന് മുഖ്യമന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ടി വന്നു .പാർട്ടി നേതൃത്വം തന്നെ അപമാനിച്ചുവെന്നും പുതിയ രാഷ്‌ട്രീയ മാറ്റം ഉടനെ ഉണ്ടാകുമെന്നും ചംപൈ സോറൻ അറിയിച്ചു. ഈ വർഷം അവസാനമാണ് ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രയുക്തി- മെഗാതൊഴില്‍ മേള: 228 പേർക്ക് ജോലി ലഭിച്ചു

ആലപ്പുഴ:  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്റര്‍, നാഷണല്‍ കരിയര്‍ സര്‍വ്വീസ്, ചേര്‍ത്തല എസ് എന്‍ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'പ്രയുക്തി 2025' മെഗാതൊഴില്‍ മേള സംഘടിപ്പിച്ചു. ചേര്‍ത്തല എസ് എന്‍ കോളേജില്‍...

നായകന്  നൽകുന്ന പ്രതിഫലത്തുക നായികയ്ക്കും നൽകണമെന്ന വാദത്തെ എതിർത്ത്  ഭീമൻ രഘു

കൊച്ചി : നായകന്  നൽകുന്ന പ്രതിഫലത്തുക നായികയ്ക്കും നൽകണമെന്ന വാദത്തെ എതിർത്ത് നടൻ ഭീമൻ രഘു. സിനിമാ കോൺക്ലേവിൽ ഓപ്പൺ ഫോറത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. പുതിയതായി എത്തുന്ന നിർമാതാവിന്റെ ടൈറ്റിൽ രജിസ്‌ട്രേഷൻ...
- Advertisment -

Most Popular

- Advertisement -