Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsബെംഗളൂരുവില്‍ നിന്നു...

ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള  സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ഫെബ്രുവരി വരെ നീട്ടിയതായി റെയില്‍വേ

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്കിനെ തുടര്‍ന്നു ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള 8 സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ഫെബ്രുവരി അവസാനം വരെ നീട്ടിയതായി ദക്ഷിണ റെയില്‍വേ. പുറപ്പെടുന്ന സമയത്തിലും സ്റ്റോപ്പുകളിലും മാറ്റമില്ല.

ഹുബ്ബള്ളി-കൊല്ലം സ്‌പെഷല്‍ (07313-ബെംഗളൂരു വഴി) ഫെബ്രുവരി ഒന്നു മുതല്‍ 22 വരെ ഞായറാഴ്ചകളില്‍

കൊല്ലം-ഹുബ്ബള്ളി സ്‌പെഷല്‍ (07314) ഫെബ്രുവരി 2 മുതല്‍ 23 വരെ തിങ്കളാഴ്ചകളില്‍

എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് (06523) ഫെബ്രുവരി 2 മുതല്‍ 23 വരെ തിങ്കളാഴ്ചകളില്‍

തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബയ്യപ്പനഹള്ളി (06524) ഫെബ്രുവരി 3 മുതല്‍ 24 വരെ ചൊവ്വാഴ്ചകളില്‍

എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് (06547) ഫെബ്രുവരി 4മുതല്‍ 25 വരെ ബുധനാഴ്ചകളില്‍

തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബെംഗളൂരു (06548) ഫെബ്രുവരി 5 മുതല്‍ 26 വരെ വ്യാഴാഴ്ചകളില്‍

എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് (06555) ഫെബ്രുവരി 6 മുതല്‍ 20 വരെ വ്യാഴാഴ്ചകളില്‍

തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബെംഗളൂരു (06556) ഫെബ്രുവരി 8 മുതല്‍ 22 വരെ ഞായറാഴ്ചകളില്‍. ഈസ്റ്റര്‍ അവധിക്കു നാട്ടിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റ് ബുക്കിങ് ഈ ആഴ്ച ആരംഭിക്കും. മാര്‍ച്ച് 29 മുതലുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് തുടങ്ങും. ഈസ്റ്റര്‍ ഏപ്രില്‍ അഞ്ചിനാണെങ്കിലും 1, 2 ദിവസങ്ങളിലാണു കൂടുതല്‍ തിരക്കു പ്രതീക്ഷിക്കുന്നത്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

​ഗൺമാന്മാർ മർദ്ദിച്ച കേസ്‌ : കേസ് അട്ടിമറിച്ചത് അജിത് കുമാറിന്റെ നിർദേശപ്രകാരം

തിരുവനന്തപുരം : നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ ​ഗൺമാന്മാർ മർദ്ദിച്ച കേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ മൊഴി നൽകി ഗ്രേഡ് എസ്ഐമാർ.എസ്ഐമാരായ ഗിരീഷും ശ്രീകാന്തുമാണ് കേസ് അന്വേഷിക്കുന്ന എസ്ഐടിക്ക്...

പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കൗമാരക്കാരൻ അറസ്റ്റിൽ

പന്തളം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ച് വശീകരിച്ച് കടത്തിക്കൊണ്ടുപ്പോയി ബലാത്സംഗം ചെയ്ത കേസിൽ കൗമാരക്കാരനെ പന്തളം പോലീസ്  പിടികൂടി. പന്തളം സ്വദേശിനിയായ പെൺകുട്ടിയെ നോർത്ത് പറവൂർ സ്വദേശിയായ കൗമാരക്കാരനാണ് ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്. ...
- Advertisment -

Most Popular

- Advertisement -