പത്തനംതിട്ട: വരുന്ന ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പയിലും സന്നിധാനത്തും തീർത്ഥാടകര്‍ക്കും ഡ്യൂട്ടിക്കായി എത്തുന്ന ഉദ്യോഗസ്ഥര്‍ക്കും ഒരുക്കേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച് പത്തനംതിട്ട ഗസ്റ്റ് ഹൗസില്‍ ഉന്നതതല അവലോകന യോഗം ചേർന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാർ, ജില്ലാ കലക്ടര്‍ എ. നിസാമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.
ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, ശബരിമല എ.ഡി.എം. ദിലീപ് കെ. കൈനിക്കര, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ എ. വിജയന്‍, ദേവസ്വം ബോര്‍ഡ് അംഗം പി.ഡി. സന്തോഷ് കുമാർ തുടങ്ങിയ ഉദ്യോഗസ്ഥർ പങ്കെടുത്തു.
ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള മുൻകരുതലുകളും വെര്‍ച്വൽ ക്യൂ സംവിധാനത്തിന്റെ സുഗമമായ നടത്തിപ്പും എമര്‍ജൻസി ഓപ്പറേഷന്‍ സെന്ററുകളുടെയും പമ്പയിലെ കണ്‍ട്രോള്‍ റൂമിന്റെയും പ്രവർത്തനം ഏകോപിപ്പിക്കുന്നത് സംബന്ധിച്ചും ചർച്ച നടത്തി.
മാലിന്യങ്ങളുടെ ഉറവിടങ്ങളിലെ സംസ്കരണം, വിതരണം ചെയ്യുന്ന ഭക്ഷണസാധനങ്ങളുടെ നിലവാരം ഉറപ്പുവരുത്തൽ, ഇതിനായി പരിശോധന നടത്തി സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ശക്തമാക്കാൻ തീരുമാനമെടുത്തു. ഡ്യൂട്ടിക്കായി എത്തുന്ന ഉദ്യോഗസ്ഥര്‍ക്കായി സജ്ജമാക്കേണ്ട അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും യോഗം വിശദമായി ചര്‍ച്ച ചെയ്തു.





