Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂർ റെയിൽവേ...

ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ബജറ്റ് ഹോട്ടൽ പദ്ധതിയുമായി ദക്ഷിണ റെയിൽവേ

തൃശൂർ :  ഗുരുവായൂരിലെത്തുന്ന ഭക്തർക്കും യാത്രക്കാർക്കും മിതമായ നിരക്കിൽ താമസസൗകര്യം ഒരുക്കുന്നതിനു ഗുരുവായൂർ റെയിൽവേ സ്റ്റേഷനിൽ ബജറ്റ് ഹോട്ടൽ പദ്ധതിയുമായി ദക്ഷിണ റെയിൽവേ. ഒന്നാം നിലയിൽ നിർദിഷ്ട ഹോട്ടലിനായി കണ്ടെത്തിയ സ്ഥലത്തു നിലവിൽ 9 വിശ്രമ മുറികളും 2 ഡോർമിറ്ററിയുമുണ്ട്. ഇവിടെ താമസ സൗകര്യത്തിനു കൂടുതൽ മുറികൾ നിർമിച്ച് അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ചുള്ള ബജറ്റ് ഹോട്ടലാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

ഇതിനായി ത്രീ സ്റ്റാർ സൗകര്യങ്ങളോടെയുള്ള ഹോട്ടൽ നടത്തുന്നതിനു ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷന്റെ കമേഴ്സ്യൽ വിഭാഗം ഇ ടെൻഡർ ക്ഷണിച്ചു. അധികമായി പതിനഞ്ചോളം മുറികൾ നിർമിക്കാനുള്ള സ്ഥലമുണ്ടെന്നാണു വിലയിരുത്തൽ. ശുചിമുറിയോടു കൂടിയ താമസ മുറികൾ കൂടാതെ റസ്റ്ററന്റ്, ലോബി, ബാൽക്കണി, കാത്തിരിപ്പ് കേന്ദ്രം, യാത്രാസഹായ ഡെസ്ക്, വർക്ക്/ബിസിനസ് സെന്റർ തുടങ്ങിയ അധിക സൗകര്യങ്ങളും ഒരുക്കാനാണ് പദ്ധതി.

കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യ സംരംഭമായതിനാൽ പ്രമുഖ ഹോട്ടൽ ബ്രാൻഡുകളടക്കം ടെൻഡറിൽ പങ്കെടുക്കുമെന്നാണു പ്രതീക്ഷ. നവീകരണം, പ്രവർത്തനം, പരിപാലനം, കൈമാറ്റം മാതൃകയിലുള്ള ടെൻഡറുകൾ സെപ്റ്റംബർ 23 വരെ ഓൺലൈനായി സമർപ്പിക്കാം. ബജറ്റ് ഹോട്ടലിൽ നൽകേണ്ട സൗകര്യ–സേവനങ്ങളുടെ പട്ടികയും ടെൻഡർ ക്ഷണിച്ചുള്ള നോട്ടിസിൽ നൽകിയിട്ടുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയില്‍ തിരക്ക് പൂര്‍ണമായും നിയന്ത്രണ വിധേയം : ശബരിമല എ ഡി എം

ശബരിമല : ശബരിമലയില്‍ തിരക്ക് പൂര്‍ണമായും നിയന്ത്രണ വിധേയമാക്കുവാന്‍ സാധിച്ചുവെന്ന് ശബരിമല എഡിഎം ഡോ. അരുണ്‍ എസ് നായര്‍. മണ്ഡല - മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി സന്നിധാനത്തെ ദേവസ്വം കോണ്‍ഫറന്‍സ്...

തൊഴില്‍മേള ഓഗസ്റ്റ് 21 ന്

ചങ്ങനാശേരി : കോട്ടയം എംപ്ലോയബിലിറ്റി സെന്റിന്റെ ആഭിമുഖ്യത്തില്‍, 2 പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ 35ല്‍ പരം ഒഴിവുകള്‍ നികത്തുന്നതിനായി ഓഗസ്റ്റ് 21 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചങ്ങനാശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍...
- Advertisment -

Most Popular

- Advertisement -