Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവൈക്കത്ത്  നായര്‍...

വൈക്കത്ത്  നായര്‍ മഹാസമ്മേളനം : ഉച്ചയ്ക്ക് 2-ന് സാംസ്‌കാരിക ഘോഷയാത്ര

കോട്ടയം : വൈക്കം ബീച്ച് മൈതാനി ഇന്ന് നായര്‍ മഹാസമ്മേളനത്തിന് സാക്ഷ്യം വഹിക്കും. ഒരു വര്‍ഷമായി നടത്തിവരുന്ന മന്നം നവോത്ഥാന സൂര്യന്‍ പരിപാടിയുടെ സമാപനവും നവതി ആഘോഷങ്ങളുടെ ആരംഭവും കുറിച്ചു നടത്തുന്ന സമ്മേളനത്തില്‍ വൈക്കം യൂണിയനിലെ 14 മേഖലകളിലെ 97 കരയോഗങ്ങളില്‍നിന്ന് 25,000 പേര്‍ പങ്കെടുക്കും

അംഗങ്ങള്‍ വൈക്കം വലിയ കവലയിലെ മന്നം പ്രതിമ കോംപ്ലക്‌സില്‍ സംഗമിക്കും. തുടര്‍ന്ന് രണ്ടിന് സാംസ്‌കാരിക ഘോഷയാത്ര ആരംഭിക്കും. വാദ്യമേളങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍, കലാരൂപങ്ങള്‍ തുടങ്ങിയവ ഘോഷയാത്രയില്‍ അണിനിരക്കും. വലിയകവല, വടക്കേനട പടിഞ്ഞാറേനട, കച്ചേരിക്കവല ബോട്ട് ജെട്ടി വഴി ഘോഷയാത്ര 3ന് ബീച്ച് മൈതാനിയില്‍ സമാപിക്കും.

വൈകുന്നേരം 3.30ന് സമാപന യോഗം എന്‍എസ്എസ് വൈസ് പ്രസിഡന്റ് എം.സംഗീത് കുമാര്‍ ഉദ്ഘാടനം ചെയ്യും. യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം.നായര്‍ കാരിക്കോട് അധ്യക്ഷത വഹിക്കും. എന്‍എസ്എസ് സെക്രട്ടറി ഹരികുമാര്‍ കോയിക്കല്‍ പ്രഭാഷണം നടത്തും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി പത്തനംതിട്ട- തിരുവനന്തപുരം  സർവീസിന് തുടക്കം

പത്തനംതിട്ട: പത്തനംതിട്ട -  അങ്ങാടിക്കൽ - തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ സർവീസിന് തുടക്കം.കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഫ്ലാഗ്ഓഫ്‌ ചെയ്തു. 20 വർഷങ്ങൾക്ക് മുൻപ് നിലച്ച സർവീസ്...

ജവഹർ ബാൽമഞ്ച് പെരിങ്ങര യൂണിറ്റിൻ്റെ  ചിത്രരചനാ, പ്രസംഗ മത്സരം

തിരുവല്ല: ജവഹർ ബാൽമഞ്ച് പെരിങ്ങര യൂണിറ്റിൻ്റെ നേതൃത്വത്തിൽ  ചിത്രരചനാ, പ്രസംഗ മത്സരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ ഉദ്ഘാടനം നിർവഹിച്ചു. എബ്രഹാം എം ജി അധ്യക്ഷത വഹിച്ചു. സായ...
- Advertisment -

Most Popular

- Advertisement -