Monday, August 10, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല അഷ്ടാഭിഷേക...

ശബരിമല അഷ്ടാഭിഷേക വഴിപാടിൽ  അഴിമതി : ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ അഷ്ടാഭിഷേക വഴിപാടിന്റെ മറവിൽ വലിയ തോതിൽ സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് വിശദമായ റിപ്പോർട്ട് തേടി. കേവലം ആറ് മാസത്തെ പൂജകൾക്കിടയിൽ അഷ്ടാഭിഷേകത്തിന്റെ പേരിൽ മാത്രം 5.15 ലക്ഷം രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.

മുൻപ് ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസിൽ പ്രതികളായവർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ എക്സിക്യൂട്ടീവ് ചുമതല വഹിച്ചിരുന്ന സമയത്താണ് ഈ ക്രമക്കേടുകൾ നടന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഈ ഗുരുതരമായ കണ്ടെത്തലുകളെ തുടർന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വിഷയം സ്വമേധയാ പരിഗണിക്കുകയായിരുന്നു.

അഷ്ടാഭിഷേക വഴിപാടിനുള്ള മറ്റെല്ലാ സാധനങ്ങളും ദേവസ്വം സ്റ്റോർ വഴി വിതരണം ചെയ്യുമ്പോൾ പാലും കരിക്കും പനിനീരും മാത്രം എന്തിനാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നിന്ന് നേരിട്ട് നൽകുന്നതെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് ചോദ്യം ചെയ്തു.

ഈ മൂന്ന് സാധനങ്ങൾ കൂടി ദേവസ്വം സ്റ്റോർ വഴി നൽകിയിരുന്നെങ്കിൽ വഴിപാടിലെ സുതാര്യത ഉറപ്പാക്കാമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കൂടാതെ അഷ്ടാഭിഷേക പൂജയ്‌ക്കായി എന്തിനാണ് ഒരു കുപ്പി നിറയെ പാലും പനിനീരും വാങ്ങുന്നതെന്ന കാര്യത്തിലും കോടതി സംശയം പ്രകടിപ്പിച്ചു.

എന്നാൽ വിജിലൻസിന്റെ ഈ കണ്ടെത്തലുകൾ പൂർണ്ണമായും ശരിയല്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയത്.  2021-ലുണ്ടായ ഒരു കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയതെന്നും കൃത്യമായ വിശദീകരണം കോടതിയിൽ നൽകുമെന്നും  ബോർഡ് വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്: തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾ നിയമപ്രകാരം നടക്കുന്നതും അവയുടെ വ്യാപ്തിയും കൃത്യതയും ലോകമെമ്പാടും പ്രശംസിക്കപ്പെടുന്നതുമാണെന്നും തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവും, രാഷ്ട്രീയ പാർട്ടികൾ നിയോഗിച്ച പ്രതിനിധികളെ അപമാനിക്കലും, തെരഞ്ഞെടുപ്പ്...

പെരിങ്ങരയിൽ വിഎൻഎഫ് സോസൈറ്റി രൂപീകരിച്ചു

തിരുവല്ല : പെരിങ്ങര വിഎൻഎഫ് സോസൈറ്റിയുടെ കമ്മിറ്റി രൂപീകരിച്ചു. പ്രശസ്ത വയലിൻസ്റ്റ് കെ ഗോപാലകൃഷ്ണൻ ഭദ്രദീപം തെളിയിച്ച് ഉദ്‌ഘാടനം നിർവഹിച്ചു. സംസ്ഥാന അധ്യക്ഷൻ  റ്റി കെ സുകുമാരൻ, വൈസ് പ്രസി അഡ്വ. സപ്തതി...
- Advertisment -

Most Popular

- Advertisement -