Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsവാഹന പരിശോധനയ്ക്കിടെ...

വാഹന പരിശോധനയ്ക്കിടെ എസ് ഐ യെ ആക്രമിച്ച പ്രതി അറസ്റ്റിൽ

പത്തനംതിട്ട: വാഹന പരിശോധനയ്ക്കിടെ പെരുനാട്  സബ് ഇൻസ്പെക്ടർ മിഥുൻ അശോകിനെ ആക്രമിക്കുകയും മൂക്കിന് ഇടിച്ച് പരിക്കേൽപ്പിക്കുകയും, യൂണിഫോം വലിച്ചുകീറുകയും ചെയ്ത ആളെ പെരുനാട് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. കട്ടച്ചിറ നീലിപിലാവ്  മോഹനവിലാസം വീട്ടിൽ നിതിൻ രാജിനെ (27) ആണ്  പിടികൂടിയത്.

വെള്ളി വൈകിട്ട് 6 ന് ശേഷമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഈ സമയത്ത്  വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കെ പ്രതി അതുവഴി സ്കൂട്ടറിൽ എത്തി. ഇയാൾ മദ്യപിച്ചാണ് വാഹനം ഓടിച്ച് എത്തിയത് എന്ന് മനസ്സിലാക്കിയ പോലീസ് സംഘം വാഹനം പരിശോധിക്കുന്നതിനിടെ പ്രകോപിതനായ പ്രതി എസ്ഐയുടെ മൂക്കിന് ഇടിക്കുകയും യൂണിഫോം വലിച്ച് കീറുകയും ആയിരുന്നു.

തുടർന്ന് എസ് ഐയുടെ മൊഴി രേഖപ്പെടുത്തുകയും, കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പെരുനാട് സർക്കിൾ ഇൻസ്പെക്ടർ ആർ. സുരേഷ് കുമാർ, എസ് ഐമാരായ മിഥുൻ അശോക്, സണ്ണി, അഭിലാഷ്, എസ് സി പി ഒ മാരായ ലാൽ, സുമേഷ്, സിപിഒമാരായ വിജേഷ്, അരവിന്ദാക്ഷൻ, നിധീഷ്, അക്ഷയ്, സേതു കൃഷ്ണൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിതിൻരാജിന്റെ ആത്മഹത്യ : ലോൺ ആപ്പിനെതിരെ കേസ്

കണ്ണൂർ : അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ ലോണ്‍ ആപ്പിനെതിരെ കേസ്.36% പലിശയ്ക്കാണ് ‘ഇന്‍സ്റ്റ പേ ലോൺ’ ആപ് നിതിന് 15000 രൂപ വായ്പ നൽകിയത്.തിരിച്ചടവ് മുടങ്ങിയതോടെ...

സംസ്‌ഥാനത്ത് 1,16,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കി: മുഖ്യമന്ത്രി

ആറന്മുള: സംസ്‌ഥാനത്ത് പത്തു വർഷത്തിനുള്ളിൽ കിഫ്‌ബി മുഖേന 1,16,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ആറന്മുള മണ്ഡലത്തിലെ പൂർത്തീകരിച്ച എട്ടു റോഡുകളുടെ ഉദ്ഘാടനം ഓൺലൈനായി...
- Advertisment -

Most Popular

- Advertisement -