Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamലഹരി വിപത്തിനെതിരെ...

ലഹരി വിപത്തിനെതിരെ വാക്കത്തോണുമായി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം

കോട്ടയം : സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൈൽസ് വിത്ത് ഔട്ട് മിസ്റ്റേക്ക് 2.0 ലഹരി വിരുദ്ധ സംഗമത്തിന്റെയും വാക്കത്തോണിന്റെയും സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 24-ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 8.30 -ന് തിരുവനന്തപുരം സി.ഇ.ടി കോളജ് മുതൽ ചാവടി ജംഗ്ഷൻ വരെ നടത്തുന്ന ലഹരി വിരുദ്ധ വാക്കത്തോൺ വി.മുരളീധരൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യും.

11-ന് തിരുവനന്തപുരം മാർ ദീയസ്കോറോസ് ഫാർമസി കോളേജിൽ നടക്കുന്ന ലഹരി വിരുദ്ധ സംഗമം എക്സൈസ് വകുപ്പ് മന്ത്രി മന്ത്രി എം. ലിജു പരിപാടി ഉദ്ഘാടനം ചെയ്യും. മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, ഡോ.ഗീവർ‍ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ, എഡിജിപി പി.വിജയൻ ഐ പി എസ് തുടങ്ങിയവർ പ്രസംഗിക്കും.

സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലൂടെയും കടന്നുപോകുന്ന വാക്കത്തോണും ബോധവത്ക്കരണ പരിപാടിയും കാസർഗോഡ് ജില്ലയിൽ സമാപിക്കും. യുവജനങ്ങളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പൊതുസമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒ.സി.വൈ.എം രണ്ടാംഘട്ട പ്രചാരണ പരിപാടിക്ക് തുടക്കമാകുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ചേപ്പാട് - കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 142 (ഏലകുളങ്ങര ഗേറ്റ്) ഉം ലെവല്‍ ക്രോസ് നമ്പര്‍ 143 (ഇടശ്ശേരി ഗേറ്റ്) ഉം ഏപ്രില്‍ 23 ന്...

രാജ്യം വികസന പാതയിൽ ,വിദ്യാഭ്യാസവും തൊഴിലവസരം സൃഷ്ടിക്കുന്നതിലും പ്രത്യേക ശ്രദ്ധ : രാഷ്ട്രപതി

ന്യൂഡൽഹി : രാജ്യം വികസന പാതയിലാണെന്നും എല്ലാവർക്കും തുല്യ പരിഗണന നൽകുന്നുവെന്നും രാഷ്ട്രപതി .ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുകയാണെന്നും യുവാക്കളുടെ വിദ്യാഭ്യാസം, തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കൽ എന്നിവയ്ക്കാണു പ്രത്യേക...
- Advertisment -

Most Popular

- Advertisement -