കൊച്ചി : ചേരാനല്ലൂർ വാഹനാപകട കേസിൽ പ്രോസിക്യൂഷനും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും തമ്മിൽ തർക്കം. കുടുംബവും അവരുടെ അഭിഭാഷകനും സ്വതന്ത്രമായ അന്വേഷണത്തിന് തടസ്സം നിൽക്കുന്നെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു.അഭിഭാഷകൻ മാധ്യമങ്ങളോട് സംസാരിച്ചതുമായി ബന്ധപ്പെട്ട ചില രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.
പ്രോസിക്യൂഷന്റെ ആരോപണം ഗുരുതരമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്നാൽ, തങ്ങൾ അന്വേഷണത്തിനു തടസ്സം നിൽക്കുകയോ ഇടപെടുകയോ ചെയ്യുന്നില്ലെന്ന് കുടുംബത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.പ്രോസിക്യൂഷനിൽനിന്ന് രേഖകൾ ലഭിക്കാൻ പോലും ബുദ്ധിമുട്ടുന്നതായി അഭിഭാഷകൻ പറഞ്ഞു.ഇതോടെ വാദം കേൾക്കുന്നത് അടച്ചിട്ട മുറിയിലേക്ക് മാറ്റാമെന്ന് കോടതി നിർദേശിക്കുകയായിരുന്നു.





