Monday, September 7, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryവൈശാഖ മാസാചരണത്തിനൊരുങ്ങി...

വൈശാഖ മാസാചരണത്തിനൊരുങ്ങി പഞ്ചപാണ്ഡവമഹാ ക്ഷേത്രങ്ങൾ

ചങ്ങനാശ്ശേരി : വൈശാഖമാസാചരണത്തിനൊരുങ്ങി പഞ്ചപാണ്ഡവ മഹാക്ഷേത്രങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ ഏപ്രിൽ 28മുതൽ മെയ്‌ 26വരെ യാണ് വൈശാഖ മാസാചരണം നടക്കുന്നത്. തൃച്ചിറ്റാറ്റ് (ധർമ്മപുത്രർ ),തൃപ്പുലിയൂർ (ഭീമൻ), തിരുവാറൻമുള (അർജുനൻ), തിരുവൻവണ്ടൂർ (നകുലൻ), തൃക്കൊടിത്താനം (സഹദേവൻ) എന്നിങ്ങനെയാണ് പഞ്ച പാണ്ഡവ ക്ഷേത്രങ്ങൾ.

മദ്ധ്യ തിരുവിതാം കൂറിലെ പ്രധാനപ്പെട്ട അഞ്ചു വൈഷ്ണവ ക്ഷേത്രങ്ങളാണ് ഇവ. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രങ്ങളിൽ കേരളത്തിനകത്തു നിന്നും പുറത്തു നിന്നും ധാരാളം വൈഷ്ണവ ഭക്തർ ദർശനം നടത്തുന്നു. ഒരു ദിവസം തന്നെ അഞ്ചു ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നത് പുണ്യമായി കരുതുന്നു.

വൈശാഖ മസാചരണത്തിനു വേണ്ടിയുള്ള എല്ലാ ഒരുക്കങ്ങളും പഞ്ചദിവ്യദേശ ദർശനും ക്ഷേത്രോപദേശക സമിതികളും ചേർന്ന് തയ്യാറാക്കി.തിരുവൻ വണ്ടൂർ മഹാക്ഷേത്രത്തിൽ നിന്ന് ഏപ്രിൽ 28ന് രാവിലെ 6ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്‌, പഞ്ച ദിവ്യദേശ ദർശൻ, അഞ്ചമ്പല ക്ഷേത്ര ഉപദേശക സമിതികൾ, ഭക്തജനങ്ങൾ, മാതൃ സമിതികൾ, നാരായണീയ സമിതികൾ എന്നിവയുടെ നേതൃത്വത്തിൽ രഥ ഘോഷയാത്ര ആരംഭിക്കും.

വൈശാഖ മസാചരണ ത്തിന്റെ ഭാഗമായി കെ എസ് ആർ റ്റി സി ബജറ്റ് ടൂറിസം പാക്കേജ് സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽ നിന്നും ഏർപ്പെടുത്തുന്നുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്ലാസ്റ്റിക് കുപ്പി വിഷയം : നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ കുഴഞ്ഞു വീണു

കോട്ടയം : പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ജോലിക്കിടെ കുഴഞ്ഞു വീണു.പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്മോൻ ജോസഫാണ് കുഴഞ്ഞ് വീണത്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം.ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ബസ്...

ഉൾനാടൻ ജലയാനങ്ങളിൽ സുരക്ഷ ഉറപ്പാക്കണം: ആലപ്പുഴ തുറമുഖ ഓഫീസർ

ആലപ്പുഴ: ഉൾനാടൻ ജലയാനങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്ന് ആലപ്പുഴ തുറമുഖ ഓഫീസർ അറിയിച്ചു. ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ശിക്കാര ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ ഉൾപ്പെടെയുള്ള ഉൾനാടൻ ജലയാനങ്ങളിൽ മതിയായ ജീവൻ രക്ഷാ ഉപകരണങ്ങൾ,...
- Advertisment -

Most Popular

- Advertisement -