Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഉന്നത വിദ്യാഭ്യാസ...

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പരിശുദ്ധ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി

കോട്ടയം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് അദ്ദേഹം സഭാ ആസ്ഥാനത്ത് എത്തുന്നത്.

മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്വം ഭം​ഗിയായി നിറവേറ്റാൻ റോണി എം ജോണിന് കഴിയട്ടെയെന്ന് പരിശുദ്ധ ബാവാ ആശംസിച്ചു. കൂടിക്കാഴ്ച്ച അരമണിക്കൂർ നീണ്ടുനിന്നു. ഫാ.സജി യോഹന്നാൻ, ഫാ.​ഗീവർ​ഗീസ് ജോൺസൺ എന്നിവർ ചേർന്ന് മന്ത്രിയെ സഭാ ആസ്ഥാനത്ത് സ്വീകരിച്ചു. കോട്ടയം ന​ഗരസഭാ കൗൺസിൽ ടോം കോരയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അടുത്ത അധ്യയനവർഷം മുതൽ 11-ാം ക്ലാസിൽ പുതുക്കിയ പാഠപുസ്തകങ്ങൾ : മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം : അടുത്ത അധ്യയനവർഷം മുതൽ 11-ാം ക്ലാസിൽ പുതുക്കിയ പുസ്തകങ്ങളാകും ലഭ്യമാകുകയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു . കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയോഗം...

ഭാരതീയ വ്യാപാരി വ്യവസായി സംഘം  തിരുവല്ല താലൂക്ക്  സമിതി യോഗം

തിരുവല്ല: ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി വി വി എസ്)  തിരുവല്ല താലൂക്ക് സമിതി യോഗം നടത്തി.  തിരുവല്ല കാര്യാലയത്തിൽ നടന്ന യോഗം ബി വി വി എസ് പത്തനംതിട്ട ജില്ലാ...
- Advertisment -

Most Popular

- Advertisement -