Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNew Delhiസിപിഎം ജനറൽ...

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു

ന്യൂഡൽഹി : സിപിഎം  ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു.നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 19-നാണ് ശ്വാസ തടസ്സത്തെ തുടർന്ന് യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്.

ആന്ധ്രാപ്രദേശിലെ കാക്കിനാഡ സ്വദേശികളായ സർവേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപകം യെച്ചൂരിയുടെയും മകനായി 1952 ഓഗസ്റ്റ് 12 ന് ചെന്നൈയിലാണ് സീതാറാം യെച്ചൂരി ജനിച്ചത്.1984 ൽ എസ്‌എഫ്‌ഐയുടെ ദേശീയ പ്രസിഡന്റായി .1984-ൽ തന്നെ സിപിഎം ന്റെ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1992 മുതല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിക്കുന്ന യച്ചൂരി 2015 ലാണ് ജനറൽ സെക്രട്ടറിയായത് .2005 മുതല്‍ 2017 വരെ പശ്ചിമ ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു.

മാധ്യമ പ്രവര്‍ത്തക സീമാ ചിത്സിയാണ് ഭാര്യ.മക്കൾ : പരേതനായ ആശിഷ് യച്ചൂരി, അഖില യച്ചൂരി,ഡാനിഷ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കിണർ വൃത്തിയാക്കുന്നതിനിടെ തീപിടിത്തം ; മൂന്നുപേർക്ക് പൊള്ളലേറ്റു

തിരുവനന്തപുരം : കല്ലമ്പലത്ത് കിണർ വൃത്തിയാക്കുന്നതിനിടെ ഉണ്ടായ തീപിടിത്തത്തിൽ മൂന്നുപേർക്ക് പൊള്ളലേറ്റു .കല്ലമ്പലം സ്വദേശികളായ സുനു, വിനീത്, രാകേഷ് എന്നിവർക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. കല്ലമ്പലം ജങ്‌ഷനിൽ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലെ ഇന്ധന...

പോക്സോ കേസിൽ ഒളിവിലായിരുന്ന സൈനികൻ കോടതിയിൽ കീഴടങ്ങി

പത്തനംതിട്ട : പോക്സോ കേസിൽ ഒളിവിലായിരുന്ന സൈനികൻ ഇന്ന് കോടതിയിൽ കീഴടങ്ങി. കേസിലെ ഏഴാം പ്രതിയായ സൈനികൻ പെരുനാട് പൊട്ടൻമൂഴി വാഴവിളയിൽ മനു (38) ആണ് പോക്സോ പ്രത്യേക കോടതിയിൽ കീഴടങ്ങിയത്. കേസിൽ 19...
- Advertisment -

Most Popular

- Advertisement -