Sunday, November 29, 2026
No menu items!

subscribe-youtube-channel

HomeNewsഅയിരൂരിൽ നഴ്സിങ്...

അയിരൂരിൽ നഴ്സിങ് കോളജ് തുടങ്ങാൻ തീരുമാനം

കോഴഞ്ചേരി : അയിരൂരിൽ നഴ്സിങ് കോളജ് തുടങ്ങാൻ തീരുമാനം. നോളജ് വില്ലേജിൻ്റെ ഭാഗമായി അയിരൂരിലെ ഐഎച്ച്ആർഡി കോളജ് ക്യാംപസിലാണ് നഴ്സിങ് കോളജ് തുടങ്ങുന്നത്. പ്രാരംഭ നടപടി എന്ന നിലയിൽ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി.

രണ്ടാം ഘട്ടമായി കേരള നഴ്സിങ് ആൻഡ് മിഡ് വൈഫറി കൗൺസിലും ആരോഗ്യ സർവകലാശാലയും പിന്നീട് നഴ്സിങ് കൗൺസിലും പരിശോധന നടത്തും. ഇതിന് ശേഷമേ നഴ്സിങ് കോളജിന് അംഗീകാരം ലഭിക്കൂ. ഇതിനായി രൂപരേഖ അടക്കമുള്ള നടപടികൾ ഉടൻ തയ്യാറാക്കുമെന്ന് പ്രമോദ് നാരായണൻ എം എൽ എ പറഞ്ഞു.

നഴ്സിങ് കോളേജിനായി അയിരൂരിൽ പഞ്ചായത്ത് 3 ഏക്കർ സ്ഥലം കൂടി കൈമാറും. ലാബ്,ഹോസ്റ്റൽ, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങൾ ഘട്ടം ഘട്ടമായി നിർമിക്കാനാണ് നിലവിലെ തീരുമാനം. സംസ്ഥാനത്ത് 3 നഴ്സിങ് കോളേജുകൾ അനുവദിച്ചതിലാണ് ഒന്ന് അയിരൂരിന് ലഭിച്ചത്. കെട്ടിട നിർമാണം, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായി എം എൽഎ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, ഏജൻസികളുടെ സഹായം, സിഎസ്ആർ ഫണ്ട് എന്നിവ സമാഹരിക്കാൻ തീരുമാനമായതായും എം എൽ എ പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : 2025ലെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ സമൂഹത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പത്മ പുരസ്‌കാര മാതൃകയിൽ സംസ്ഥാന സർക്കാർ കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ പുരസ്‌കാരങ്ങൾ...

പ്രവേശനോത്സവം നടന്നു

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രവേശനോത്സവം ഗവൺമെൻറ് എൽ പി സ്കൂൾ പൊടിയാടിയിൽ വച്ച് നടന്നു . ദീപം തെളിയിച്ചും വർണ തൊപ്പികൾ അണിയിച്ചും സ്നേഹ സമ്മാനങ്ങൾ നൽകിയും , മധുര വിതരണം...
- Advertisment -

Most Popular

- Advertisement -