Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiമുഖ്യമന്ത്രി ആരെന്നുള്ള...

മുഖ്യമന്ത്രി ആരെന്നുള്ള ഹൈക്കമാൻഡ് പ്രഖ്യാപനം ഉച്ചയ്ക്ക് മുന്നേ വന്നേക്കും

ന്യൂഡൽഹി: കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി ആരെന്നുള്ള ഹൈക്കമാൻഡ് പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് മുന്നേ വന്നേക്കും. ഇതോടെ ആകാംക്ഷയിലാണ് കെ സി വേണുഗോപാല്‍, വി ഡി സതീശൻ, രമേശ് ചെന്നിത്തല ക്യാമ്പുകള്‍. ദില്ലിയില്‍ ഇന്നലെ നടന്ന അതി നിർണായക ചർച്ചയില്‍ ഹൈക്കമാൻഡ് വിളിപ്പിച്ച കേരളത്തിലെ നേതാക്കളില്‍ ഭൂരിപക്ഷവും പിന്തുണച്ചത് കെ സി വേണുഗോപാലിനെയാണെന്നാണ് വിവരം.

കെ സിയെ തന്നെയാകും ഹൈക്കമാൻഡ് പ്രഖ്യാപിക്കുകയെന്നാണ് ഗ്രൂപ്പ് വിലയിരുത്തുന്നത്. ഏകപക്ഷീയ പ്രഖ്യാപനം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് വി ഡി, ആ‌ർ സി പക്ഷങ്ങള്‍. നമ്പറിന് അപ്പുറത്താണ് കേരളത്തിലെ സ്ഥിതി എന്ന് ഹൈക്കമാൻഡ് മനസ്സിലാക്കുന്നുവെന്നും ഇരു പക്ഷങ്ങളും വിലയിരുത്തുന്നുണ്ട്.

അതേസമയം കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയില്‍ തനിക്ക് മുൻവിധിയില്ലെന്ന് നേതാക്കളോട് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യം അറിയാനാണ് കൂടിയാലോചനയ്ക്ക് വിളിച്ചത്. എല്ലാ വശങ്ങളും ആലോചിച്ചായിരിക്കും തീരുമാനമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഖാദി ദേശാഭിമാന ബോധത്തിന്റെ പ്രതീകം -മന്ത്രി രമേശ് ചെന്നിത്തല

ആലപ്പുഴ : ഖാദി വസ്ത്രങ്ങൾ ദേശാഭിമാന ബോധത്തിന്റെ പ്രതീകങ്ങൾ ആണെന്നും  ആവേശവും വികാരവും ആണെന്നും  ആഭ്യന്തര -കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്...

സെന്റ് മേരീസ് റസിഡൻഷ്യൽ പബ്ലിക് സ്കൂൾ സുവർണ്ണ ജൂബിലി

തിരുവല്ല: സെന്റ് മേരീസ് റസിഡൻഷ്യൽ പബ്ലിക് സ്കൂളിന്റെ സുവർണ്ണ ജൂബിലി മുൻ ഇന്ത്യൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. മാത്യൂ ടി തോമസ് എം. എൽ എ അധ്യക്ഷത...
- Advertisment -

Most Popular

- Advertisement -