Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയില്‍ ചെരിപ്പിട്ട്...

ശബരിമലയില്‍ ചെരിപ്പിട്ട് കയറിയ പൊലീസുകാരനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി

ശബരിമല: ശബരിമലയില്‍ ചെരിപ്പിട്ട് കയറിയ പൊലീസുകാരനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി. ചിങ്ങമാസപൂജയ്ക്ക് നട തുറന്നപ്പോള്‍ സോപാനത്തിന് സമീപം ചെരിപ്പിട്ട് പൊലീസുകാരന്‍ എത്തിയിരുന്നു. അയ്യപ്പഭക്തരില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ ചിത്രം എടുത്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. ശനിയാഴ്ച രാത്രി 8.15-നാണ് സംഭവം. തിരുവനന്തപുരം എസ്‌എപി ക്യാംപിലെ സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷിനെയാണ് ക്യാംപിലേക്ക് തിരിച്ചയച്ചത്.

എന്നാൽ മഴ പെയ്തുകിടന്നതിനാല്‍ ചെരിപ്പുമായി ഓടി സന്നിധാനത്തേക്ക് കയറുകയായിരുന്നെന്നും, ചെരിപ്പ് അഴിച്ചുമാറ്റാന്‍ വിട്ടുപോയെന്നുമാണ് പൊലീസുകാരന്റെ വിശദീകരണം.

അറിയാതെ പറ്റിയതാണെങ്കിലും പൊലീസ് ഈ വിഷയം ഗൗരവമായിട്ടാണ് കാണുന്നത്. അച്ചടക്കലംഘനമായി കണക്കാക്കി അന്വേഷണത്തിന് ശബരിമല പൊലീസ് ചീഫ് കോ-ഓര്‍ഡിനേറ്ററായ എഡിജിപി എസ്. ശ്രീജിത്ത് ഉത്തരവിട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സന്നിധാനത്തെ പന്നിശല്യം: നടപടികൾ ഊർജിതമാക്കാൻ നിർദേശം

ശബരിമല: സന്നിധാനത്തിന്റെ പരിസരത്തുള്ള പന്നിശല്യം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കണമെന്നു സന്നിധാനം സ്‌പെഷൽ ഓഫീസർ ബി. കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ ഉന്നതതല അവലോകനയോഗത്തിൽ വനം വകുപ്പിന് നിർദേശം. കാട്ടുപന്നികൾ അയ്യപ്പഭക്തർക്കു ശല്യം സൃഷ്ടിക്കുന്നതായി...

യുഎഇക്കും ഖത്തറിനും നേരെ ഇറാന്റെ ആക്രമണം

ടെഹ്റാൻ : യുഎഇക്കും ഖത്തറിനും നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം.ഖത്തറിൽ വിവിധയിടങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടു .യുഎഇയിൽ പ്രാദേശിക സമയം പുലർച്ചെ ആറുമണിയോടെയാണ് ആക്രമണം ഉണ്ടായത്.ആക്രമണത്തെ പ്രതിരോധിച്ചതായി യുഎഇ, ഖത്തർ മന്ത്രാലയങ്ങൾ അറിയിച്ചു.കഴിഞ്ഞദിവസം...
- Advertisment -

Most Popular

- Advertisement -