Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsഎസ് എൻ...

എസ് എൻ ഡി പി വനിതാ സംഘം മേഖലാ കൺവൻഷൻ

തിരുവല്ല : ഗുരുദേവ ദർശനങ്ങളുടെ പ്രചാരകരാകാൻ വനിതാസംഘം പ്രവർത്തകർക്ക് കഴിയണമെന്ന് എസ്.എൻ.ഡി.പി.യോഗം കൗൺസിലറും വനിതാസംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ ഷീബ പറഞ്ഞു.
എസ്.എൻ.ഡി.പി.യോഗം തിരുവല്ലാ യൂണിയൻ വനിതാസംഘം സി.കേശവൻ മേഖലാ കൺവെൻഷൻ പെരിങ്ങര ഗുരുവാണീശ്വരം ശാഖയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

സംഘടിച്ച് ശക്തരാകണമെന്ന ഗുരുവചനം ഉൾക്കൊണ്ട് വനിതാസംഘത്തിന് ഒട്ടേറെ കാര്യങ്ങൾ സമൂഹത്തിൽ ചെയ്യാനാകും. കുടുംബത്തിൽ നിന്ന് തുടങ്ങി കുട്ടികൾക്കും യുവതീ യുവാക്കൾക്കുമെല്ലാം ശാഖാതലം മുതൽ ഗുരുവിന്റെ ദർശനങ്ങൾ പകർന്നുകൊടുക്കാനും നന്മയും മൂല്യബോധവുമുള്ള മക്കളെ വളർത്തിയെടുക്കാനും വനിതകൾക്ക് സാധിക്കണമെന്നും അവർ പറഞ്ഞു.
വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ മുഖ്യപ്രഭാഷണവും സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ആമുഖപ്രസംഗവും നടത്തി.

സ്ത്രീ സുരക്ഷാ, സ്വയം രക്ഷ എന്ന വിഷയത്തിൽ പത്തനംതിട്ട വനിതാസെൽ സി.പി.ഒ മാരായ വിനീത, അശ്വതി, സീന എന്നിവർ ക്ലാസെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർ ജി ആൻഡ് ജി ഇൻവെസ്റ്റേഴ്സ് വെൽഫെയർ അസോസിയേഷൻ  രൂപീകരിച്ചു

പത്തനംതിട്ട : ജി ആൻഡ് ജി ഫൈനാൻസിയേഴ്സുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർ ജി ആൻഡ് ജി ഇൻവെസ്റ്റേഴ്സ് വെൽഫെയർ അസോസിയേഷൻ (ജിഐഡബ്ല്യുഎ) രൂപീകരിച്ചു 454  നിക്ഷേപകർ ഇതിനോടകം സംഘടനയിൽ അംഗങ്ങളായി സംഘടന...

18-ാമത് ബ്രിക്സ് ഉച്ചകോടി :  റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിൻ ഡൽഹിയിൽ എത്തി

ന്യൂഡൽഹി : ഇന്ത്യ ആതിഥ്യമരുളുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടി ശനിയാഴ്ച ഡൽഹിയിൽ ആരംഭിക്കും.ഉച്ചകോടിയിൽ പങ്കെടുക്കുവാൻ രാവിലെ ന്യൂഡൽഹിയിലെ പാലം വ്യോമസേനാ താവളത്തിലെത്തിയ  റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുതിനെ ഇന്ത്യയുടെ വിദേശകാര്യ സഹമന്ത്രി കീർത്തി...
- Advertisment -

Most Popular

- Advertisement -