Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsനദികളിൽ ജലനിരപ്പ്...

നദികളിൽ ജലനിരപ്പ് ഉയർന്നേക്കാം: ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ശക്തമായ മഴ മുന്നറിയിപ്പും മണിയാർ ബാരേജിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിലും ജലനിരപ്പ് ഉയർന്നേക്കാം. മണിയാർ ബാരേജിലെ  ജലനിരപ്പ് 34.62 മീറ്ററായി ക്രമീകരിക്കുന്നതിനായി മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ഏതു സമയത്തും മണിയാർ ബാരേജിന്റെ ഷട്ടറുകൾ 100 സെ.മി എന്ന തോതിൽ ഉയർത്തി ജലം പുറത്തു വിടേണ്ടി വരാം.

ഇപ്രകാരം ഷട്ടറുകൾ ഉയർത്തുന്നത് മൂലം കക്കാട്ടാറിൽ 50 സെ.മി. വരെ ജലനിരപ്പ്
ഉയരുന്ന സാഹചര്യത്തിൽ കക്കാട്ടാറിന്റെയും, പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവർ ജാഗ്രതാ പാലിക്കേണ്ടതാണ്.

മണിയാർ, പെരുനാട്, വടശ്ശേരിക്കര, റാന്നി, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും നദികളിൽ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് അധികൃതർ അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചെങ്ങന്നൂരിൽ കാറുകളും ബൈക്കുകളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ രണ്ട് കാറുകളും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു .കണ്ണൂർ കൂത്തുപറമ്പ് മങ്ങാട്ടിടം കിണവക്കൽ തട്ടാൻകണ്ടി വീട്ടിൽ പ്രീതയുടെ മകൻ വിഷ്ണു (23)വാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്പലപ്പുഴ...

മദ്യത്തിനും ലഹരിക്കും എതിരെയുള്ള പോരാട്ടത്തിൽ സർക്കാർ വീര്യം കുറക്കരുത്: മലങ്കര സഭ

തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സഭ സമൂഹത്തിന്റെ മാനവ ശാക്തീകരണത്തിന് കാവലായി നിലകൊള്ളുന്ന  ആത്മീയ സ്രോതസ്സെന്ന് എക്സൈസ് വകുപ്പ് മന്ത്രി അഡ്വ എം ലിജു. സഭയുടെ മദ്യ- ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം...
- Advertisment -

Most Popular

- Advertisement -