Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsസർക്കാരുകൾ തൊഴിലാളികളുടെ...

സർക്കാരുകൾ തൊഴിലാളികളുടെ അവകാശങ്ങൾ മുതലാളിമാർക്ക്‌ അടിയറ വെയ്ക്കുന്നു :എം. എം ഹസ്സൻ

തിരുവനന്തപുരം : കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തൊഴിലാളികൾ സമരം ചെയ്തു നേടിയെടുത്ത അവകാശങ്ങൾ മുതലാളിമാർക്ക്‌ അടിയറ വെയ്ക്കുന്ന നടപടികളാണ് സ്വീകരിയ്ക്കുന്നതെന്ന് എം. എം ഹസ്സൻ സൂചിപ്പിച്ചു. തൊഴിലാളികൾക്കും ജനങ്ങൾക്കും ദുരിതം മാത്രം സംഭാവന ചെയ്ത സർക്കാരുകളാണ് ഇവ രണ്ടും.അദ്ദേഹം പറഞ്ഞു .ചുമട്ടു തൊഴിലാളി കോൺഗ്രസ്‌ ഐ. എൻ. റ്റി. യു. സി യുടെ നേതൃത്വത്തിൽ ആശാൻ സ്ക്വയറിൽ നിന്നും ആരംഭിച്ച മെയ്‌ ദിന റാലിയുടെ ഉത്ഘാടനകർമ്മം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെയ്‌ ദിന റാലിയ്ക്കു വർക്കല കഹാർ, വി. എസ് അജിത് കുമാർ, ചെറുവയ്ക്കൽ പത്മകുമാർ, ചാല നാസർ, സിബിക്കുട്ടി, കടകംപള്ളി ഹരിദാസ്, ചാരാച്ചിറ രാജീവ്, ചീരാണിക്കര ബാബു,ഷാജി വെഞ്ഞാറമൂട്,കന്യാകുളങ്ങര ഹാഷിം, മണനാക്ക് ഷിഹാബുദീൻ, ചാല സുലൈമാൻ, എസ്. ശ്രീരംഗൻ, ശാസ്തവട്ടം രാജേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.മുൻ ഡി. സി. സി പ്രസിഡന്റ്‌ കെ. മോഹൻ കുമാർ മെയ്‌ ദിന സന്ദേശം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ കെ രത്‌നകുമാരി തിരഞ്ഞെടുക്കപ്പെട്ടു

കണ്ണൂർ : കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ അഡ്വ. കെ കെ രത്‌നകുമാരി തിരഞ്ഞെടുക്കപ്പെട്ടു. എഡിഎം നവീൻബാബുവിൻറെ മരണത്തിൽ പ്രതിയായ പി.പി.ദിവ്യസ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. 7ന് എതിരെ 16 വോട്ടുകൾക്കാണ് രത്‌നകുമാരി...

തിരുവല്ലായിൽ സ്മാർട്ട് ബസാറിൻ്റെ ഉദ്ഘാടനം നടന്നു

തിരുവല്ല: തിരുവല്ലാ വൈ എം സി എ യ്ക്ക് സമീപം കിംഗ്സ് ക്വയർ ബിൽഡിംഗിങ്ങിൽ പുതിയതായി തുടങ്ങിയ സ്മാർട്ട് ബസാറിൻ്റെ ഉദ്ഘാടനം നടന്നു. റവ ഫാ. ഇമ്മാന്യൂവൽ ബിഷപ്പ് കുര്യക്കോസ് മാർ ഗ്രീഗോറിയസ്...
- Advertisment -

Most Popular

- Advertisement -