Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsമലയാലപ്പുഴ വടക്കുപുറത്ത്...

മലയാലപ്പുഴ വടക്കുപുറത്ത് ക്വാറി പ്രവർത്തനം അനുവദിക്കാനാകില്ല – പ്രദേശവാസികൾ

പത്തനംതിട്ട : മലയാലപ്പുഴ വടക്കുപുറത്ത് ക്വാറി പ്രവർത്തനം വീണ്ടും ആരംഭിക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തമാകുന്നു. മുമ്പ് പ്രദേശത്തു നിയമവിരുദ്ധമായി അംഗീകാരം നേടി ഒരു ക്വാറി പ്രവർത്തിക്കാൻ തുടങ്ങിയതുമായി ബന്ധപ്പെട്ടു പ്രദേശവാസികൾ സംഘടിച്ചു പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. ജനപ്രതിനിധികളുടെ  പിന്തുണയിൽ നടന്നസമരം വിജയിക്കുകയും ക്വാറിക്ക് നിരോധന ഉത്തരവ് ലഭിക്കുകയും ചെയ്തിരുന്നു.

എന്നാൽ ക്വാറി ഉടമ തന്റെ സ്വന്തം വസ്തുവിൽ നിന്ന് പാറ പൊട്ടിക്കാനുള്ള അനുമതി ഹൈക്കോടതിയിൽ നിന്നു സ്വന്തമാക്കി. ഇതിന്റെ പേരിൽ ക്വാറി പ്രവർത്തനം ആരംഭിക്കാനും നീക്കം നടക്കുന്നതായി പ്രദേശവാസികൾ പറഞ്ഞു. വടക്കുപുറം കേന്ദ്രീകരിച്ച് ഒരുതരത്തിലും ക്വാറി പ്രവർത്തനം അനുവദിക്കാനാകില്ലെന്ന് സമരസമിതി യോഗം ചേർന്ന് തീരുമാനിച്ചു. ചെയർമാൻ യോഹന്നാൻ ശങ്കരത്തിൽ അധ്യക്ഷത വഹിച്ചു.

വി.കെ.പുരുഷോത്തമൻ, സോബി ജോൺ, ഹരിശ്ചന്ദ്രൻ നായർ, എം.എസ്.ജോൺ, ജോൺസൺ മാത്യു, ബാബുജി കെ. ജോർജ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്‌റ് വര്‍ക്ക്‌ഷോപ്പ്

കൊല്ലം:കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് 'ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ്' വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. ഏപ്രില്‍ 23 മുതല്‍ 25 വരെ എറണാകുളം കളമശ്ശേരി കിഡ് ക്യാമ്പസ്സിലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ...

ജില്ലയിൽ ഇതാദ്യമായി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

കോഴഞ്ചേരി : ജില്ലയിൽ ഇതാദ്യമായി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ആറന്മുള പഞ്ചായത്തിലെ എഴിക്കാട് ബ്ലോക്കിൽ 10 വയസുകാരിക്ക് ആണ് ഷിഗെല്ല സ്ഥിരീകരിച്ചത് . കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്ന പെൺകുട്ടി രോഗം ഭേദമായതിനെ...
- Advertisment -

Most Popular

- Advertisement -