പാലക്കാട് : മണ്ണാർക്കാട് പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ മൂന്നു വിദ്യാർഥികൾ മരിച്ചു.റിസ്‌വാന (17),ദീമ മെഹബ (19),ബാദുഷ ( 17) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകിട്ട് 5.30ന് കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിനു സമീപം പുഴയിൽ കുളിക്കാനിറങ്ങിയതാണ് കുട്ടികൾ .ഒഴുക്കിൽപെട്ട കുട്ടികൾ നിലവിളിച്ചതോടെ സമീപവാസികളെത്തി രക്ഷാപ്രവർത്തനം നടത്തി മൂവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും റിസ്വാനയും ദീന മെഹബയും മരിച്ചിരുന്നു. വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ബാദുഷയും മരണപ്പെട്ടു.
