Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeHealthവായുവിലൂടെ പകരുന്ന...

വായുവിലൂടെ പകരുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം

പത്തനംതിട്ട : മഴക്കാലം ആരംഭിക്കുന്നതോടെ വായുവിലൂടെ പകരുന്ന രോഗങ്ങളുടെ വ്യാപനം ജില്ലയില്‍ വര്‍ധിക്കുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി. ജലദോഷം, ഇന്‍ളുവന്‍സ , ന്യുമോണിയ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് ഒപ്പം എച്ച് വണ്‍ എന്‍ വണ്‍ രോഗബാധയുടെ സാധ്യതയും ഉയരന്നു. എച്ച് 1 എന്‍1 വൈറസ് ബാധിതരായ വ്യക്തി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന ചെറുകണങ്ങളിലൂടെ രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. പനി, ചുമ, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രധാന ലക്ഷണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാലയോ ടിഷ്യുവോ ഉപയോഗിച്ച് മൂടണം. ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. പനി, ചുമ തുടങ്ങിയ ലക്ഷണമുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ അനാവശ്യ യാത്രകളും യോഗങ്ങളും ഒഴിവാക്കണം. മുറികളില്‍ മതിയായ വായു സഞ്ചാരം ഉറപ്പാക്കണം. പോഷക സമൃദ്ധമായ ഭക്ഷണം കഴിച്ച് പ്രതിരോധശേഷി വര്‍ധിപ്പിക്കണം. രോഗലക്ഷണം കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് പകരം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം തേടണം. വയോജനങ്ങള്‍, ഗര്‍ഭിണികള്‍, മറ്റു ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും ജില്ല മെഡിക്കല്‍  ഓഫീസര്‍ നിര്‍ദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശൂരിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു

തൃശൂർ : തൃശൂർ വാണിയംപാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മാളിയേക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദത്തിനാണ് പാമ്പുകടിയേറ്റത്.വീട്ടിലെ ശുചിമുറിയില്‍ ഇരിക്കുമ്പോഴാണ് ആദമിനെ പാമ്പ് കടിച്ചത്.അതിതീവ്ര വിഷമുള്ള ശംഖുവരയന്‍ വിഭാഗത്തില്‍പ്പെട്ട...

സ്കൂൾ വിദ്യാർത്ഥികൾക്ക് എം.ഡി.എം.എ എത്തിച്ചു നൽകിയ മയക്കുമരുന്ന് മാഫിയ തലവൻ തിരുവല്ലയിൽ പിടിയിൽ

തിരുവല്ല :  സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നൽകിയിരുന്ന മയക്കുമരുന്ന് മാഫിയ തലവൻ തിരുവല്ലയിൽ പോലീസിന്റെ പിടിയിലായി. തിരുവല്ല ദീപ ജംഗ്ഷനിൽ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷെമീർ ( 39)...
- Advertisment -

Most Popular

- Advertisement -