Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsതയ്ക്വാൻഡോ മത്സരത്തിനിടെ...

തയ്ക്വാൻഡോ മത്സരത്തിനിടെ നിയമം തെറ്റിച്ച് പ്രഹരം : വിദ്യാർഥി വെന്റിലേറ്ററിൽ

തൃശ്ശൂർ : മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തയ്ക്വാൻഡോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് പ്ലസ് ടു വിദ്യാർഥിക്കു തലയ്ക്കു ഗുരുതര പരുക്ക്. പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂളിലെ വിദ്യാർഥിയായ ഫായിസ് അബ്ദുൽ ജലാലിനെ (18) ഗുരുതര പരിക്കുകളോടെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഈ മാസം മൂന്നിന് വൈകിട്ട് നാഗപ്പൂരിലെ ചന്ദ്രപൂരിൽ നടന്ന മത്സരത്തിനിടെയാണ് പരിക്കേറ്റത്.മത്സരത്തിനിടെ എതിരാളി ഫായിസിന്റെ അടിവയറ്റിൽ ചവിട്ടി.എന്നാൽ ആദ്യ ഫൗളിന് ശേഷം റഫറി ഇടപെട്ടില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.മത്സരം നിർത്തി റിങ്ങിൽ നിന്നു പിന്മാറിയ ഫായിസിന്റെ മുഖത്തിനു നേരെ എതിരാളി ശക്തമായി തൊഴിച്ചു.തലയ്‌ക്കേറ്റ ശക്തമായ പ്രഹരത്തിൽ തലച്ചോറിലെ രക്തം കട്ടപിടിച്ചതിനെ തുടർന്ന് നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക്‌ വിധേയനാക്കി. വിദഗ്ദ്ധചികിത്സയ്ക്കായി ഞായറാഴ്ച രാത്രി ഒമ്പതിന് എയർ ആംബുലൻസിലാണ് ഫൈസിനെ കൊച്ചിയിലെത്തിച്ചത്.

റഫറിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയ്ക്കും നിരുത്തരവാദ സമീപനത്തിനുമെതിരെ റഫറിക്കെതിരെയും എതിരാളിക്കെതിരെയും നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കുടുംബം സിബിഎസ്ഇ ചെയർമാനും റീജനൽ ഓഫിസർക്കും പരാതി നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 05-08-2024 Win Win W-781

1st Prize Rs.7,500,000/- (75 Lakhs) WO 724506 (PALAKKAD) Consolation Prize Rs.8,000/- WN 724506 WP 724506 WR 724506 WS 724506 WT 724506 WU 724506 WV 724506 WW 724506 WX...

മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം മുഖ്യമന്ത്രിയെ സന്ദർശിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിച്ച് മലങ്കര ഓർത്തഡോക്സ് സഭാ നേതൃത്വം. സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, സഭാ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ...
- Advertisment -

Most Popular

- Advertisement -