Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsതെലുങ്ക് നടൻ...

തെലുങ്ക് നടൻ വരുൺ സന്ദേശ് ശബരിമല ദർശനം നടത്തി

ശബരിമല : ടോളിവുഡിലെ യുവനടന്മാരിൽ ശ്രദ്ധേയനായ വരുൺ സന്ദേശ് ശബരിമല ദർശനം നടത്തി . തിങ്കളാഴ്ച്ച പുലർച്ചെ മൂന്നിന് നട തുറന്ന സമയത്താണ് ദർശനം നടത്തിയത്. ഹൈദരാബാദിൽ നിന്നും ഇരുമുടിയേന്തി വന്ന നടൻ നെയ്യഭിഷേകവും മറ്റ് വഴിപാടുകളും നടത്തിയശേഷം 4.30 ഓടെ മലയിറങ്ങി. കസിൻ അടക്കം അഞ്ചു പേരോടൊപ്പമാണ് വരുൺ എത്തിയത്.

“ഇതെന്റെ അഞ്ചാമത്തെ വരവാണ്. അയ്യപ്പഭക്തി അത്രയ്ക്കുണ്ട്. 2009 ൽ എന്റെ മുത്തച്ഛൻ തെലുങ്ക് എഴുത്തുകാരനായ ജീഡിഗുണ്ട രാമചന്ദ്ര മൂർത്തിയ്ക്ക് അസുഖം ബാധിച്ചതിനെ തുടർന്നുള്ള നേർച്ചയായിട്ടാണ് ആദ്യം മല ചവിട്ടിയത്. പിന്നീട് മൂന്ന് തവണ വന്നു. ശബരിമലയിലേക്കുള്ള ഓരോ യാത്രയും പ്രത്യേക അനുഭൂതിയാണ്‌,” വരുൺ സന്ദേശ് പറഞ്ഞു. സന്നിധാനത്തും വഴിയിലും ഒരുക്കിയ സൗകര്യങ്ങളിൽ അദ്ദേഹം തൃപ്തി പ്രകടിപ്പിച്ചു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റഷ്യയിൽ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിൻ ഇന്ന് നാട്ടിലെത്തും

തൃശൂർ : റഷ്യയിൽ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശി ജെയിൻ കുര്യൻ ഇന്ത്യയിൽ തിരികെയെത്തി.യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ ജെയിൻ മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡൽഹിയിലെത്തിയ ജെയിൻ ഇന്ന് വീട്ടിലെത്തും. കഴിഞ്ഞ വർഷം കൂലിപ്പട്ടാളത്തിന്റെ ഭാഗമാക്കപ്പെട്ട...

തൊഴിൽ മേള

ആലപ്പുഴ: അസാപ് കേരളയുടെ ചെറിയ കലവൂർ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജൂൺ 27ന് തൊഴിൽ മേള സംഘടിപ്പിക്കുന്നു.  വിവിധ കമ്പനികൾ പങ്കെടുക്കും. യോഗ്യത- എസ് എസ് എൽ സി /പ്ലസ് ടു /ഐ ടി...
- Advertisment -

Most Popular

- Advertisement -