Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsവനംവകുപ്പ് സ്ഥാപിച്ച...

വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

പാലക്കാട് : മണ്ണാർക്കാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി.തച്ചമ്പാറ പഞ്ചായത്തിലെ മുതുകുറുശി വാക്കോടനിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ശനി രാത്രി പത്തോടെയാണ് പുലി കുടുങ്ങിയത്. ടാപ്പിങ്‌ തൊഴിലാളികൾക്കു മുന്നിലേക്ക് പുലി ചാടിവീണതിനെത്തുടർന്ന് ആഴ്‌ചകൾക്കു മുമ്പാണ്‌ റബർ തോട്ടത്തിൽ വനംവകുപ്പ്‌ ഉദ്യോഗസ്ഥരും ആർആർടിയും ചേർന്ന് പുലിക്കൂട് സ്ഥാപിച്ചത്. വനമേഖലയോടു ചേർന്നുള്ള കൊട്ടാരം ജോർജിന്റെ തോട്ടത്തിലാണ് കൂട് സ്ഥാപിച്ചത്. ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രദേശത്തെ വളർത്തു മൃഗങ്ങളെ പുലി പിടിച്ചു കൊന്നിരുന്നു .വനം അധികൃതർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ചിട്ടു

ഇടുക്കി : മൂന്നാറിൽ വിദേശസഞ്ചാരികൾ സഞ്ചരിച്ച കാർ കാട്ടാന കുത്തിമറിച്ചിട്ടു. കാർ റോഡിൽ തലകീഴായി മറിഞ്ഞു. മൂന്നാർ ദേവികുളം റോഡിൽ സിഗ്നൽ പോയിന്റിന് സമീപത്ത് വെച്ചാണ് സംഭവം .തലകീഴായി മറിഞ്ഞ കാറിൽ‌ നിന്നും...

റവന്യു ജില്ല സ്കൂൾ കലോത്സവം: പാചകശാല ഉണർന്നു

തിരുവല്ല: നാളെ ആരംഭിക്കുന്ന റവന്യു ജില്ല സ്കൂൾ കലോത്സവത്തിനായി ഭക്ഷണശാല ഒരുക്കങ്ങൾ  സജീവമായി. പ്രധാന വേദിക്ക് സമീപം ടി ഡി എം കൺവൻഷൻ ഹാളിൽ ഇനി നാലുനാൾ  കാലാകാരൻമാർക്ക് സദ്യവിളമ്പുന്നത്. നഗരസഭ ചെയർപേഴ്സൺ...
- Advertisment -

Most Popular

- Advertisement -