Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsസൗജന്യ ഓണക്കിറ്റ്...

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ

തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (09) രാവിലെ 8 മണിക്ക് തിരുവനന്തപുരം പേരൂർക്കട ബാപ്പൂജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.

ഓണക്കിറ്റുകൾ സംസ്ഥാനത്തെ റേഷൻ കടകൾ വഴി നാളെ മുതൽ വിതരണം ആരംഭിക്കും. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്ക് സെപ്റ്റംബർ 10 മുതൽ ഉദ്യോഗസ്ഥർ കിറ്റുകൾ നേരിട്ട് എത്തിക്കും. ക്ഷേമസ്ഥാപനങ്ങളിൽ താമസിക്കുന്നവരിൽ 4 പേർക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം ചെയ്യുക. ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാർപൊടി, മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉൾപ്പെടെ 14 ഇനങ്ങൾ ഉൾപ്പെട്ടതാണ് ഓണക്കിറ്റ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 22-03-2025 Karunya KR-698

1st Prize Rs.80,00,000/- KD 906545 (IRINJALAKKUDA) Consolation Prize Rs.8,000/- KA 906545 KB 906545 KC 906545 KE 906545 KF 906545 KG 906545 KH 906545 KJ 906545 KK 906545...

സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കോന്നി : കോന്നിയിലെ ബാർ ഹോട്ടലിൽ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച സംഭവത്തിൽ 3 പേരെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. കൊക്കാത്തോട് ഷിനു ഭവനിൽ ഷിബിൻ (27), വി - കോട്ടയം കുപ്പപ്ലാക്കൽ...
- Advertisment -

Most Popular

- Advertisement -