ചങ്ങനാശേരി : എ.സി കനാൽ സംരക്ഷണ സമിതി ഏർപ്പെടുത്തിയ കർഷക സേവ പുരസ്കാരം ഫാ. തോമസ് പീലിയാനിക്കലിന്. നെല്ലുസംഭരണം, കുട്ടനാട് പാക്കേജ്, പമ്പ-വൈപ്പാർ നദീസംയോജനപ്രശ്നം, കുട്ടനാടിന്റെ ആഗോള പ്രാധാന്യമുള്ള കാർഷിക പൈതൃക പദവി എന്നിവയുടെ പിന്നണി പ്രവർത്തകനും 130 ൽ പരം കർഷക സമരങ്ങൾക്കു നേതൃത്വം വഹിച്ച കർഷക പോരാളിയും രണ്ടു നൂറ്റാണ്ടിന്റെ കുട്ടനാടൻ ചരിത്രവും തൊഴിലാളികളുടെയും കർഷകരുടെയും നെൽകൃഷിയുടെയും കഥ പറയുന്ന നെല്ലറ എന്ന നോവലിന്റെയും കർഷക സമര ചരിത്രം വിവരിക്കുന്നതും കുട്ടനാടിന്റെ വികസന ദിശ ചൂണ്ടിക്കാട്ടുന്നതുമായ അതിജീവന ദർശനം ഗ്രന്ഥത്തിന്റെയും രചയിതാവുമാണ് അദ്ദേഹം.
ഫാ.തോമസ് പീലിയാനിക്കലിന് 50001 രൂപയും ഫലകവും നവംബർ 22 ഞായറാഴ്ച 2.30ന് മങ്കൊമ്പ് ബ്രൂക്ക് ഷോർ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് എസി കനാൽ സംരക്ഷണ സമിതി ചെയർമാൻ നൈനാൻ തോമസ് മുളപ്പാംമഠം, ഭാരവാഹികളായ ഷിബു കണ്ണംമാലി, അലക്സാണ്ടർ പുത്തൻപുര,മുട്ടാർ സുരേന്ദ്രൻ എന്നീവർ അറിയിച്ചു.





