Tuesday, November 10, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryപുല്ലാട് ആനമലയിൽ...

പുല്ലാട് ആനമലയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു; അറ്റകുറ്റപ്പണിക്ക് തടസ്സമായി വകുപ്പുകൾ തമ്മിലുള്ള തർക്കം

കോഴഞ്ചേരി: പുല്ലാട് കോയിപ്രം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ആനമല പള്ളിക്ക് സമീപം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയിട്ട് ഒരു മാസത്തോളമായി. പൈപ്പ് തകരാറിലായി തുടർച്ചയായി വെള്ളം ഒഴുകി പാഴായിട്ടും അറ്റകുറ്റപ്പണി നടത്താൻ നടപടിയുണ്ടാകാത്തത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. ജലവിഭവ വകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള തർക്കമാണ് പൈപ്പ് നന്നാക്കുന്നതിനുള്ള തടസ്സമെന്നാണ് ആരോപണം.

പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകിയെത്തുന്നതോടെ പ്രദേശത്തെ ഗ്രാമീണ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇതുമൂലം കാൽനടയാത്ര പോലും അസാധ്യമായ അവസ്ഥയാണ്. വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ഒരുപോലെ ബുദ്ധിമുട്ട് നേരിടുന്നു. റോഡിലൂടെ ഒഴുകുന്ന വെള്ളം യാത്രക്കാർക്ക് അപകടസാധ്യതയും സൃഷ്ടിക്കുന്നുണ്ട്. കുടിവെള്ളം ഇത്തരത്തിൽ തുടർച്ചയായി പാഴാകുന്നതും ആശങ്കയ്ക്കിടയാക്കുന്നു.

പൈപ്പ് പൊട്ടിയ വിവരം കോയിപ്രം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ആറാം വാർഡ് മെമ്പറുമായ ആർ. ജയയുടെ നേതൃത്വത്തിൽ നാട്ടുകാർ നിരവധി തവണ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ ഇതുവരെ പ്രശ്നപരിഹാരത്തിന് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

തകർന്ന പൈപ്പ് അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ആവശ്യമാണ് എന്ന നിലപാടാണ് ജലവിഭവ വകുപ്പ് സ്വീകരിച്ചിരിക്കുന്നതെന്ന് ആർ. ജയ പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെ റോഡുമായി ബന്ധപ്പെട്ട ഭാഗത്തെ പൈപ്പ് നവീകരിക്കാൻ കഴിയില്ലെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുള്ളതെന്നും അവർ വ്യക്തമാക്കി.

ഇതോടെ രണ്ട് വകുപ്പുകൾ തമ്മിലുള്ള നടപടിക്രമങ്ങളുടെ പേരിൽ ജനങ്ങൾ ദുരിതം അനുഭവിക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒരു മാസത്തോളമായി കുടിവെള്ളം റോഡിലൂടെ ഒഴുകിയിട്ടും അറ്റകുറ്റപ്പണി നടത്താൻ കഴിയാത്തത് നാട്ടുകാരിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പ്രശ്നത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയതായും ആർ. ജയ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാമിന് പത്തനംതിട്ട ‘ജില്ലയില്‍ തുടക്കമായി

പത്തനംതിട്ട: സര്‍ക്കാര്‍ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുവാന്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ തേടിയുള്ള നവകേരളം സിറ്റിസണ്‍ റെസ്പോണ്‍സ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിക്ക്  പത്തനംതിട്ട ജില്ലയില്‍ തുടക്കമായി.  പ്രത്യേകം പരിശീലനം നേടിയ സന്നദ്ധപ്രവര്‍ത്തകര്‍ വീടുകളില്‍...

ശബരിമലയിലെ ദേവസ്വം ഭണ്ഡാരത്തിൽ നിന്ന് പണം അപഹരിച്ചതിന് ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല: ശബരിമലയിലെ ദേവസ്വം ഭണ്ഡാരത്തിൽ നിന്ന് പണം അപഹരിച്ചതിന്  ദേവസ്വം താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ. തൃശൂർ ശ്രീനാരായണപുരം വെമ്പനല്ലുർ സ്വദേശി കെ ആർ രതീഷിനെ (43)യാണ് സന്നിധാനം പോലീസ് പിടികൂടിയത്. ഇയാളുടെ ബാഗിൽ...
- Advertisment -

Most Popular

- Advertisement -