Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsജലനിരപ്പ് ഉയരാൻ...

ജലനിരപ്പ് ഉയരാൻ സാധ്യത: ജാഗ്രതാ നിർദ്ദേശം

പത്തനംതിട്ട:  കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളിൽ ഒന്നായ മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ ഉള്ളതിനാലും ശബരിഗിരി ജലവൈദ്യുത പദ്ധതിയിൽ പൂർണ്ണതോതിൽ ഉത്പാദനം നടക്കുന്നതിനാലും ഡാമിലെ ജലനിരപ്പ് ഉയരുകയാണ്.

മൂഴിയാർ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലർട്ട് ലെവൽ 190.00 മീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട്ലെവലിൽ എത്തിയിട്ടുള്ളതും ഇത് 192.63 മീറ്ററായി ഉയർന്നാൽ ഏതു സമയത്തും മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തേണ്ടതായി വരുന്നതും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതുമാണ് .

ഇപ്രകാരം തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയർന്നേക്കാം. കക്കാട്ടാറിന്റെയും, മൂഴിയാർ ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഇരുകരകളിൽ താമസിക്കുന്നവർ  ജാഗ്രതാ പുലർത്തേണ്ടതുമാണ്. നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആദ്യ കോപ്പി പ്രകാശനം

തിരുവല്ല : വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി തിരുവല്ല താലൂക്ക് യൂണിയൻ വിശ്വകർമ്മ ദിനാഘോഷം 2025 നോട്ടീസിന്റെ ആദ്യ കോപ്പി പ്രകാശനം യൂണിയൻ പ്രസിഡന്റ് അനിൽ കുമാർ VSS 1074 നമ്പർ വളഞ്ഞവട്ടം ശാഖ...

ബിജെപി ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: ബിജെപി ആ​ദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 47 പേർ മത്സര രംഗത്ത്. മഞ്ചേശ്വരം – കെ സുരേന്ദ്രൻ, ഉദുമ -മനുലാൽ മേലോത്ത്, കാഞ്ഞങ്ങാട് – ബൽരാജ് എം, പയ്യന്നൂർ – എ...
- Advertisment -

Most Popular

- Advertisement -