Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsRanniഅംബായാഗം -...

അംബായാഗം – 2026 :  നാരായണീയ പാരായണയജ്ഞം രണ്ടാം ദിവസം

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ നടക്കുന്ന അംബായാഗം 2026-ന്റെ ഭാഗമായി ആരംഭിച്ച 21 ദിവസത്തെ നാരായണീയ പാരായണയജ്ഞത്തിന്റെ രണ്ടാം ദിവസമായ ഇന്ന് (16) ചിറക്കടവ്–പൊൻകുന്നം ശ്രീഭദ്ര നാരായണീയ സമിതി പാരായണത്തിൽ പങ്കെടുത്തു .

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന അമ്മമാരും വിവിധ നാരായണീയ സമിതികളും പങ്കെടുക്കുന്ന പാരായണയജ്ഞത്തിലൂടെയാണ് അംബായാഗത്തിന്റെ ആത്മീയ പരിപാടികൾക്ക് തുടക്കമായത്.ഭക്തിയും ആത്മീയചിന്തയും കുടുംബ-സാമൂഹിക കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനൊപ്പം വിവിധ പ്രദേശങ്ങളിലെ ഭക്തജനങ്ങളെ അംബായാഗവുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നാരായണീയ പാരായണയജ്ഞം സംഘടിപ്പിച്ചിരിക്കുന്നത്.

ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗം 2026-ന്റെ പ്രധാന ഘട്ടത്തിൽ ആത്മീയ പരിപാടികൾക്കൊപ്പം വിജ്ഞാനം, കല, സംസ്കാരം, സാമൂഹിക പ്രവർത്തനം എന്നിവ ഉൾപ്പെടുന്ന വിവിധ പരിപാടികളും നടക്കും. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തെ വിശാലമായ മൈതാനത്ത് വ്യാപാര-വിപണന മേള, വിവിധ സ്റ്റാളുകൾ, ഭക്ഷണശാലകൾ, പ്രദർശനങ്ങൾ, വിനോദ സംവിധാനങ്ങൾ എന്നിവയും ഒരുക്കുന്നുണ്ട്.

ശ്രീഭദ്ര നാരായണീയ സമിതി, ചിറക്കടവ്–പൊൻകുന്നം, അംബായാഗത്തിന്റെ ആത്മീയ കൂട്ടായ്മയിൽ പങ്കാളികളായതോടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഭക്തജനങ്ങളുടെ സാന്നിധ്യത്തിനും പങ്കാളിത്തത്തിനും കൂടുതൽ പ്രാധാന്യം ലഭിക്കുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വനിതാ ഡോക്ടറുടെ മരണം : ആർ.ജി. കാർ ആശുപത്രിയിലെ പുതിയ പ്രിൻസിപ്പലിനെയും മാറ്റി

കൊൽക്കത്ത : കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ മരണത്തിൽ പ്രതിഷേധിക്കുന്നവരുടെ ആവശ്യപ്രകാരം ആർ.ജി. കാർ ആശുപത്രിയിലെ പുതിയ പ്രിൻസിപ്പലിനെയും മാറ്റി.പുതിയ പ്രിൻസിപ്പൽ ഡോ.സുഹൃത പോളിനെയാണ് നിയമനം ലഭിച്ച് 10 ദിവസത്തിനുള്ളിൽ നീക്കം ചെയ്തത്. മുന്‍...

ഇന്ന് പാലക്കാട് പ്രധാനമന്ത്രിയുടെ റോഡ് ഷോ

പാലക്കാട് : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പാലക്കാട് എത്തും . രാവിലെ 10.15 ഓടെ പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം അഞ്ചുവിളക്കിലെത്തും .തുടർന്ന് ഹെഡ് പോസ്റ്റ് ഓഫീസ് വരെയുള്ള...
- Advertisment -

Most Popular

- Advertisement -