Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsചക്കുളത്തുകാവ് പൊങ്കാല...

ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന്

തിരുവനന്തപുരം : വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വ്രതാ നുഷ്ഠാനത്തോടെ എത്തുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ സർവ്വമത തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവിൽ പൊങ്കാല നവംബർ 24 ന് നടക്കും. പൊങ്കാലയുടെ പ്രധാന ചടങ്ങായ കാർത്തിക സ്‌തംഭം ഉയർത്തൽ നവംബർ 15 ഞായറാഴ്ച നടക്കും. നവംബർ 20 ആദ്യ വെള്ളിയാഴ്‌ച  ജലസേചനവകുപ്പ് മന്ത്രി മോൻസ് ജോസഫ് ക്ഷേത്ര നടയിൽ നിലവറദിപം തെളിയിക്കും.

24-ന് പുലർച്ചെ 4 ന് നിർമ്മാല്യദർശനവും അഷ്ടദ്രവ്യ മഹാഗണപതി ഹോമവും 9 ന് വിളിച്ചു ചൊല്ലി പ്രാർഥനയും തുടർന്ന് ക്ഷേത്ര ശ്രീ കോവിലിലെ കെടാവിള ക്കിൽ നിന്നും ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി കൊടിവിളക്കിലേക്ക് ദീപം പകരും, തുടർന്ന് നടപ്പന്തലിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാര പൊങ്കാല അടുപ്പിലേക്ക് ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദർശിയായ രാധാകൃഷ്ണൻ നമ്പൂ തിരി അഗ്നി പ്രോജോലിപ്പിച്ചുകൊണ്ട് പൊങ്കാലയ്ക്ക് തുടക്കം കുറിക്കും.

ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സംഗമത്തിൽ സംസ്ഥാന ആഭ്യന്തരം, ജയിൽ, വിജിലൻസ് മന്ത്രി രമേശ് ചെന്നിത്തല പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കുന്നതും, കുട്ടനാട് എം.എൽ എ റെജി ചെറിയാൻ ആമുഖപ്രഭാഷണവും, മാവേലിക്കര എം.പി. കൊടിക്കുന്നിൽ സുരേഷ് പൊങ്കാലയുടെ സന്ദേശവും,  മാന്നാർ അബ്ദുൾ ലത്തീഫ് മുഖ്യപ്രഭാഷണവും നടത്തും. ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരിയുടെ കാർമ്മിക നേതൃത്വത്തിൽ ട്രസ്റ്റിമാരായ രഞ്ജിത്ത് ബി നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല സമർപ്പണ ചടങ്ങുകൾ നടക്കും.

11-ന് 500- ൽ അധികം വേദ പണ്ഡ‌ിതൻമാരുടെ മുഖ്യ കാർമ്മികത്വത്തിൽ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തർ തയ്യാറാക്കിയ പൊങ്കാല നേദിക്കും. പൊങ്കാല നേദ്യത്തിനു ശേഷം ദിവ്യാ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും.

വൈകിട്ട് 5-ന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അദ്ധ്യക്ഷത യിൽ നടക്കുന്ന സാംസ്ക്‌കാരിക സമ്മേളനം കേരള നിയമസഭാ സ്പിക്കർ  തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തിരുവല്ല എം,എൽ.എ അഡ്വ. വർഗ്ഗീസ് മാമ്മൻ ആമുഖപ്രഭാഷണം നടത്തും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി  അനൂപ് ആൻ്റണി വിശിഷ്‌ടാതിഥിയാരിക്കും.

എടത്വാ സെന്റ് ജോർജ് ഫൊറോന പള്ളി വികാരി റവ.ഫാ.ജോസഫ് കളരിക്കൽ, നെടുമ്പ്രം ചീഫ് ഇമാം അമാനുല്ലാഹ് സുഹ്‌രി എന്നിവർ മുഖ്യസന്ദേശവും, മുഖ്യ കാര്യദർശി രാധാകൃഷണൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണവും, ക്ഷേത്ര മേൽശാന്തി അശോകൻ നമ്പൂതിരി മംഗളാരതി സമർപ്പിക്കുകയും മുൻ പശ്ചിമബംഗാൾ ഗവർണ്ണർ ഡോ.സി.വി ആനന്ദബോസ് ഐ.എ.എസ് കാർത്തിക സ്തംഭത്തിൽ അഗ്നി പ്രോജ്വലിപ്പിക്കുന്ന ചടങ്ങുകളും നിർവഹിക്കും.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 11/05/2024 Karunya KR 653

1st Prize Rs.80,00,000/- KP 998730 (ADOOR) Consolation Prize Rs.8,000/- KN 998730 KO 998730 KR 998730 KS 998730 KT 998730 KU 998730 KV 998730 KW 998730 KX 998730...

കേരളത്തിലെ സഹകരണ ബാങ്കുകൾ തട്ടിപ്പും അഴിമതിയും  നടത്തുന്ന കേന്ദ്രങ്ങളായി മാറി :മീനാക്ഷീ ലേഖി

പത്തനംതിട്ട :കേരള ബാങ്ക് എന്നപേരിൽ അറിയപ്പെടുന്ന കേരളത്തിലെ സഹകരണ ബാങ്കുകൾ തട്ടിപ്പും അഴിമതിയും  നടത്തുന്ന കേന്ദ്രങ്ങളായി മാറിയെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷീ ലേഖി. എൻ.ഡി.എ സ്ഥാനാർഥി അനിൽ കെ.ആൻ്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥം...
- Advertisment -

Most Popular

- Advertisement -