Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsRanniഅംബായാഗം സുവനീർ...

അംബായാഗം സുവനീർ പ്രകാശനം

റാന്നി: തോട്ടമൺകാവ് ദേവീക്ഷേത്രത്തിൽ ഒക്ടോബർ 9 മുതൽ നടക്കുന്ന അംബായാഗം 2026ന്റെ സുവനീർ പ്രകാശനം ചെയ്തു. അടൂർ എം.എൽ.എ സി.വി. ശാന്തകുമാർ, റാന്നി എം.എൽ.എ അഡ്വ. പഴകുളം മധുവിന് സുവനീർ നൽകി പ്രകാശനകർമ്മം നിർവഹിച്ചു.വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ അനുഗ്രഹപ്രഭാഷണം നടത്തി. ദേവസ്വം പ്രസിഡന്റ് അഡ്വ. ഷൈൻ ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു.

അംബായാഗത്തിന്റെ ലക്ഷ്യങ്ങളും ആത്മീയ-സാംസ്കാരിക സന്ദേശങ്ങളും പരിപാടിയുടെ വിവിധ ഘട്ടങ്ങളും രേഖപ്പെടുത്തുന്നതിനൊപ്പം, അംബായാഗത്തിന്റെ ഓർമ്മകൾ വരുംതലമുറകളിലേക്ക് കൈമാറുന്ന സ്മരണിക എന്ന നിലയിലാണ് സുവനീർ തയ്യാറാക്കിയിരിക്കുന്നത്.ബി. ശ്രീകുമാർ, സി. എൻ. പ്രസാദ്, ബിനോജ് മുട്ടുമണ്ണിൽ, സുനിൽകുമാർ, ജയൻ മാളിയേക്കൽ, ബിനു എസ്. നായർ, ആചാര്യ വിജയലക്ഷ്മി, പി. എസ്. ആനന്ദമ്മ തുടങ്ങിയവർ പ്രസംഗിച്ചു.

തോട്ടമൺകാവ് ദേവീക്ഷേത്ര സന്നിധിയിൽ ഒക്ടോബർ 9 മുതൽ 18 വരെ നടക്കുന്ന അംബായാഗത്തിന്റെ മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. ആത്മീയത, പാരമ്പര്യം, സംസ്കാരം, കൂട്ടായ്മ എന്നിവയ്ക്ക് പ്രാധാന്യം നൽകിയാണ് അംബായാഗം സംഘടിപ്പിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോട്ടയത്ത് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ഭർത്താവ്

കോട്ടയം : കിടങ്ങൂരിൽ ഭർത്താവ് കിടപ്പുരോഗിയായ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.കിടങ്ങൂർ സൗത്ത് ഏലക്കോടത്ത് രമണി (70) യാണ് മരിച്ചത്. ഭർത്താവ് സോമനെ(74) പൊലീസ് അറസ്റ്റ് ചെയ്തു. വെളുപ്പിന് ഒന്നരയോടെയായിരുന്നു സംഭവം.രമണിയെ കൊലപ്പെടുത്തിയ ശേഷം...

Kerala Lottery Results : 20-10-2024 Akshaya AK-673

1st Prize Rs.7,000,000/- AE 909787 (THIRUVANANTHAPURAM) Consolation Prize Rs.8,000/- AA 909787 AB 909787 AC 909787 AD 909787 AF 909787 AG 909787 AH 909787 AJ 909787 AK 909787...
- Advertisment -

Most Popular

- Advertisement -