Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ലായിൽ അടച്ചിട്ടിരുന്ന...

തിരുവല്ലായിൽ അടച്ചിട്ടിരുന്ന വീടിൻ്റെ  വാതിൽ കുത്തിത്തുറന്ന് മോഷണം

തിരുവല്ല: ചുമത്രയിൽ അടച്ചിട്ടിരുന്ന വീടിൻ്റെ മുൻ വാതിൽ കുത്തിത്തുറന്ന് മോഷണം. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന മൂന്ന് പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും മുപ്പതിനായിരം രൂപയും കവർന്നു. ചുമത്ര പുനക്കുളത്ത് ജോജി മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.

വ്യാഴാഴ്ച രാവിലെയാണ് മോഷണ വിവരം പുറത്തിറഞ്ഞത്. കുടുംബ സമേതം ദുബായിൽ താമസിക്കുന്ന ജോജി മാത്യുവിന്റെ മാതാവ് മറിയാമ്മ മാത്യു ആണ് വീട്ടിൽ താമസിച്ചിരുന്നത്. ബുധനാഴ്ച വൈകിട്ട് വീട് പൂട്ടിയശേഷം മറിയാമ്മ കുടുംബ വീട്ടിലേക്ക് പോയിരുന്നു. വ്യാഴാഴ്ച രാവിലെ വീട്ടിൽ തിരികെ എത്തിയപ്പോഴാണ് മുൻ വാതിൽ കുത്തിത്തുറന്ന നിലയിൽ കാണപ്പെട്ടത്.

വീടിന് പുറത്ത് സ്ഥാപിച്ചിരുന്ന മൂന്ന്  സിസിടിവി ക്യാമറകൾ നശിപ്പിക്കപ്പെട്ട നിലയിലും ദിശ മാറ്റിയ നിലയിലും ആണ്. ഹാർഡ് ഡിസ്ക് മോഷ്ടാക്കൾ കൊണ്ടുപോയി. വീട്ടിലെ മൂന്ന് കിടപ്പുമുറകളിലെയും അലമാരകൾ കുത്തിത്തുറന്ന നിലയിലാണ്. രണ്ട് പവൻ തൂക്കം വരുന്ന വളയും ഒരു പവൻ തൂക്കം വരുന്ന മോതിരവും ആണ് നഷ്ടപ്പെട്ടത്.  തിരുവല്ല പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. വീടിൻ്റെ പിൻവശത്തെ മതിൽ ചാടി കടന്നാവാം മോഷ്ടാക്കൾ എത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദാരിദ്ര്യമുക്തവും വിശപ്പ് രഹിതവുമായ തിരുവല്ലയാണ് ലക്ഷ്യമിടുന്നത്: അഡ്വ.വർഗീസ് മാമ്മൻ

പത്തനംതിട്ട: ദാരിദ്ര്യമുക്തവും വിശപ്പ് രഹിതവുമായ തിരുവല്ലയാണ് ലക്ഷ്യമിടുന്നതെന്ന് നിയുക്ത എംഎൽഎ അഡ്വ. വർഗീസ് മാമ്മൻ. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവല്ല പബ്ലിക് സ്റ്റേഡിയം വികസനത്തിന്...

Kerala Lotteries Result 27-03-2026 Suvarna Keralam SK-46

1st Prize Rs.1,00,00,000/- RO 369057 (PATHANAMTHITTA) Consolation Prize Rs.5,000/- RN 369057 RP 369057 RR 369057 RS 369057 RT 369057 RU 369057 RV 369057 RW 369057 RX 369057 RY...
- Advertisment -

Most Popular

- Advertisement -