Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsകാലവർഷം ശക്തം...

കാലവർഷം ശക്തം : 2 ജില്ലകളിൽ റെഡ് അലേർട്ട് ,9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഇന്ന് കണ്ണൂരും കാസറഗോഡും റെഡ് അലേർട്ടും പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചു. അതിതീവ്ര മഴ മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, ഉരുൾപൊട്ടൽ, നഗരങ്ങളിലെ വെള്ളക്കെട്ട് തുടങ്ങിയ അപകടങ്ങൾക്ക് കാരണമായേക്കുമെന്ന മുന്നറിയിപ്പിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.

24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ജൂൺ 15ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നിവയും, ജൂൺ 16 ന് മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവയും, ജൂൺ 17 ന് മലപ്പുറം, കോഴിക്കോട് എന്നിവയും ഉൾപ്പെടുന്നു.

24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ള ജില്ലകളിൽ ജൂൺ15 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് എന്നിവയും, ജൂൺ 16 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് എന്നിവയും, ജൂൺ 17 ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നിവയും ഓറഞ്ച് അലർട്ടിന് കീഴിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിതീവ്ര മഴ ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് : കടലാക്രമണ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ശനിയാഴ്ച ഓറഞ്ച്...

നാലമ്പല ദർശനത്തിന് തീർത്ഥാടകരുമായി എത്തിയ  കെ എസ് ആർ ടി സി  ബസുകൾക്ക്  സ്വീകരണം നൽകി

കോട്ടയം : കർക്കിടക മാസത്തിൽ രാമപുരത്തെ നാലമ്പല ദർശനത്തിന് തീർത്ഥാടകരുമായി എത്തിയ  കെ എസ് ആർ ടി സി  ബസുകൾക്ക്  സ്വീകരണം നൽകി.  പാറശ്ശാല, മാവേലിക്കര, പന്തളം, ഹരിപ്പാട്, ചേർത്തല ഡിപ്പോകളിൽ നിന്നുള്ള...
- Advertisment -

Most Popular

- Advertisement -