Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNew Delhiമോഹൻലാലിന് ദാദാ...

മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം

ന്യൂഡൽഹി : മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് 2023 ലെ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം.ഇന്ത്യൻ‌ സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ വച്ച് മോഹൻലാലിന് അവാർഡ് സമ്മാനിക്കും

തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹന്‍ലാലിന്‍റേതെന്നാണ് പുരസ്കാര വാർത്ത പുറത്തുവിട്ടുകൊണ്ടുള്ള അറിയിപ്പിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്.നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദ​ഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണസ്ഥാനം നേടിയെന്നും പ്രസ്താവനയിലുണ്ട്. 2004 ൽ അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എക്സൈസ് ജില്ല കലാകായിക മേള

പത്തനംതിട്ട : എക്സൈസ് വകുപ്പിന്റെ  ജില്ലാ കലാകായിക മേള പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടിലും ഓഡിറ്റോറിയത്തിലും അരങ്ങേറി. ജോയിന്റ്  എക്സൈസ് കമ്മീഷണർ (വിമുക്തി) വി എ പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സ്പോർട്സ്...

കോന്നി മെഡിക്കൽ കോളജിലെ പരിമിതികൾ കാണിച്ച് പൊതു ശസ്ത്രക്രിയ വിഭാഗത്തിലെ ഒപിയിൽ നോട്ടീസ് പതിപ്പിച്ച് വകുപ്പുമേധാവി

കോന്നി : ആശുപത്രിയിലെ പോരായ്മകൾ അറിഞ്ഞുകൊണ്ട് മരിച്ചാലും കുഴപ്പമില്ലെന്ന സമ്മതപത്രം നൽകണമെന്ന് കോന്നി മെഡിക്കൽ കോളജിലെ പൊതു ശസ്ത്രക്രിയ വിഭാഗത്തിലെ ഒപിയിൽ നോട്ടീസ്.സർജറി വിഭാഗം മേധാവി ഡോ. കെ. ശിവപ്രസാദാണ് ഇങ്ങനെ അച്ചടിച്ച്...
- Advertisment -

Most Popular

- Advertisement -