Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNew Delhiപി എം...

പി എം ശ്രീ പദ്ധതി നിരസിച്ചതിൽ വിമർശനവുമായി ശശി തരൂർ എംപി

ന്യൂഡൽഹി : പി എം ശ്രീ പദ്ധതി നിരസിച്ചതിൽ വിമർശനവുമായി ശശി തരൂർ എംപി. സാമ്പത്തികമായി തകർന്നു നില്‍കുമ്പോഴും മുന്നിൽ വന്ന പദ്ധതി നിരസിച്ച് പണം നഷ്ടമായി എന്നാണ് തരൂരിന്‍റെ വിമര്‍ശനം. ആദർശ ശുദ്ധി തെളിയിക്കാനായിരുന്നു ശ്രമം. എന്നാല്‍, പണം നിരസിച്ചത് മണ്ടത്തരമാണ്. ഇത് നമ്മുടെ പണമാണ് അത് സ്വീകരിക്കണമെന്നും ശശി തരൂർ പറഞ്ഞു.

ഞാൻ പാർട്ടിക്കാരൻ ആയിരിക്കാം. പക്ഷെ തെരഞ്ഞെടുത്ത സർക്കാരുകൾക്കൊപ്പം പ്രവർത്തിക്കും. സ്കൂൾ മേൽക്കൂരകൾ ചോരുന്നു. എന്നിട്ടും പണം സ്വീക്കരിച്ചില്ല. മെറിറ്റ് കാണാതെ ആദർശ ശുദ്ധി വാദത്തിന് ജനവും പ്രാധാന്യം നൽകുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ താൻ ഇട്ട നിഷ്പക്ഷ പോസ്റ്റിന്റെ പേരിൽ പോലും ആക്രമിക്കപ്പെട്ടു. പ്രശംസ എന്ന് പറഞ്ഞായിരുന്നു ആക്രമണം. 

എന്നാല്‍ പോസ്റ്റിൽ ഒരു വരിപോലും താൻ പ്രശംസിച്ചിട്ടില്ല. ആദർശ ശുദ്ധി വാദം കൊണ്ട് കാര്യങ്ങൾ നടക്കില്ലെന്നും തരൂർ കൂട്ടിച്ചേര്‍ത്തു. കേന്ദ്രം വന്ന് ഉപാധികൾ വെച്ച് പണം തരാമെന്ന് പറഞ്ഞാൽ താൻ ആയിരുന്നെങ്കിൽ പണം സ്വീകരിച്ചേനെ. കാരണം ജനങ്ങൾക്ക് അത് ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീര്‍ത്ഥാടനം: ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്തി ഉന്നതതല യോഗം

പത്തനംതിട്ട: വരുന്ന ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പയിലും സന്നിധാനത്തും തീർത്ഥാടകര്‍ക്കും ഡ്യൂട്ടിക്കായി എത്തുന്ന ഉദ്യോഗസ്ഥര്‍ക്കും ഒരുക്കേണ്ട സൗകര്യങ്ങള്‍ സംബന്ധിച്ച് പത്തനംതിട്ട ഗസ്റ്റ് ഹൗസില്‍ ഉന്നതതല അവലോകന യോഗം ചേർന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്...

ബിഹാറിൽ ആശുപത്രി ഐസിയുവിൽ തീപിടിത്തത്തിൽ 10 രോഗികൾ മരിച്ചു

പാറ്റ്ന : ബിഹാറിലെ മുസാഫർപുരിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തിൽ പത്ത് രോഗികൾക്ക് ദാരുണാന്ത്യം. പ്രസാദ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ സജ്ജീകരിച്ചിരിക്കുന്ന ഐസിയുവിലാണ് തീപിടിത്തം ഉണ്ടായത്. ഐ....
- Advertisment -

Most Popular

- Advertisement -