Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഹൈകമ്മാൻഡിന്റേത് ഉചിതമായ...

ഹൈകമ്മാൻഡിന്റേത് ഉചിതമായ തീരുമാനം : രമേശ് ചെന്നിത്തല

പത്തനംതിട്ട : കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ച പുതിയ ഭാരവാഹികളുടെ ലിസ്റ്റ് സ്വാഗതം ചെയ്യുന്നുവെന്നും അങ്ങേയറ്റം ഉചിതമായ തീരുമാനമാണ് എന്നും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.പുതിയ ഭാരവാഹി പട്ടികയിൽ എല്ലാ സാമൂഹ്യ ബാലൻസിംഗും കണക്കിലെടുത്തിട്ടുണ്ട്.

പുതിയ ലിസ്റ്റ് പരിചയ സമ്പത്തിന്റെയും യുവരക്തത്തിന്റെയും ഒരു മിശ്രണമാണ്. കേരളത്തിലെ പാർട്ടി പ്രവർത്തകരുടെ ആഗ്രഹങ്ങൾക്ക് അനുസരിച്ച് ഉള്ള പ്രവർത്തനം സണ്ണി ജോസഫിനും സംഘത്തിനും കഴിയും എന്ന് ഉറച്ച വിശ്വാസമുണ്ട്. കെ സുധാകരനെ പ്രവർത്തകസമിതി സ്ഥിരം ക്ഷണിതാവാക്കിയതിലൂടെ പരിചയ സമ്പത്ത് പൂർണമായും പാർട്ടി ഉപയോഗിക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പരിചയസമ്പന്നതയും യുവത്വത്തിന്റെ ആവേശവും ഒന്നു ചേർന്ന് ആവേശകരമായ ഫലം സൃഷ്ടിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലവർഷം ഇക്കുറി നേരത്തേ സംസ്ഥാനത്ത് എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : കാലവർഷം ഇക്കുറി നേരത്തേ സംസ്ഥാനത്ത് എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. സാധാരണ ഗതിയിൽ കാലവർഷം ആൻഡമാനിൽ എത്തേണ്ടത് മെയ് 22 നാണ്. ഇക്കുറി നേരത്തെ എത്തിയതോടെ കേരളത്തിലെയും സാഹചര്യം മാറുകയാണ്. എപ്പോൾ...

വെള്ളൂത്തുരുത്തി ഗവൺമെന്റ് യു.പി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

കോട്ടയം: വെള്ളൂത്തുരുത്തി ഗവൺമെന്റ് യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടം സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വിനിയോഗിച്ച്...
- Advertisment -

Most Popular

- Advertisement -