Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaസൂപ്പർഫാസ്റ്റ് ബൈക്കിലിടിച്ച്...

സൂപ്പർഫാസ്റ്റ് ബൈക്കിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ : ദേശീയപാതയിൽ ആലപ്പുഴ ഹരിപ്പാട് ജംഗ്ഷനിൽ കെഎസ്ആർടിസി സൂപ്പർ‌ഫാസ്‌റ്റ്‌ ബസ് ഇടിച്ച് രണ്ട് ബൈക്ക് യാത്രക്കാർ മരിച്ചു. കുമാരപുരം കൊച്ചുകരുനാട്ട്  ചേടുവള്ളിയിൽ  ഗോകുൽ (24),ശ്രീനിലയത്തിൽ  ശ്രീനാഥ് (24) എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഹരിപ്പാട് സർക്കാർ ആശുപത്രിക്ക് പടിഞ്ഞാറായി യൂണിയൻ ബാങ്കിന് സമീപമാണ് അപകടം നടന്നത്.അമിതവേഗത്തിലെത്തിയ ബസ് ഇരുവരെയും ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു.

ഹരിപ്പാട്ടെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടത്തിൽ പെട്ടത്. ഇരുവരും തൽക്ഷണം മരിച്ചു. മൃതദേഹങ്ങൾ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കദളിമംഗലം പടേനി – ഇരുവെള്ളിപ്പറ – തെങ്ങേലി കരക്കാരുടെ വലിയ ഇടപ്പടേനി ഇന്ന് : വെൺ പാലകരക്കാരുടെ  നാളെ

തിരുവല്ല: പ്രസിദ്ധമായ കദളിമംഗലം പടേനിയിൽ ഇരു വെള്ളിപ്പറ - തെങ്ങേലി കരക്കാരുടെ വലിയ ഇടപ്പടേനി ഇന്ന്  നടക്കും. രാത്രി 9.30 ന് വിളക്ക് വെച്ച് പുലവൃത്തത്തോടെ വലിയ ഇടപ്പടേനിയ്ക്ക് തുടക്കം ആകും ....

ബിനീഷ് കോടിയേരിക്ക് പാർട്ടിയിൽ അംഗത്വം പുതുക്കി നൽകി

തിരുവനന്തപുരം : സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് പാർട്ടി അംഗത്വം പുതുക്കി നൽകി. മൂന്ന് വർഷത്തിനു ശേഷമാണ് അംഗത്വം പുതുക്കിനൽകിയത്. നാലുതവണ അപേക്ഷിച്ചിട്ടും അംഗത്വം പുതുക്കാത്തത്...
- Advertisment -

Most Popular

- Advertisement -