Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryസില്‍വര്‍ ലൈന്‍...

സില്‍വര്‍ ലൈന്‍ വിരുദ്ധ സത്യാഗ്രഹസമരം 5-ാം വര്‍ഷത്തിലേക്ക്

ചങ്ങനാശ്ശേരി : യുഡിഎഫ് മന്ത്രിസഭ വരുമ്പോള്‍ സില്‍വര്‍ ലൈന്‍ പദ്ധതി അറബിക്കടലില്‍ തള്ളുമെന്ന് ആന്റോ ആന്റണി എം.പി. സില്‍വര്‍ ലൈന്‍ പദ്ധതി കേരളാ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി മാടപ്പള്ളിയില്‍ തുടങ്ങിയ സത്യാഗ്രഹ സമരത്തിന്റെ 4-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സമരപോരാളികളുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുമതിയില്ലാതെ കല്ലിടുവാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസുകളും യുഡിഎഫ് സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമര സമിതി ചെയര്‍മാന്‍ ബാബുകുട്ടന്‍ചിറ അദ്ധ്യക്ഷത വഹിച്ചു. പദ്ധതി പിന്‍വലിച്ചു ഉത്തരവിറക്കും വരെ സമരം തുടരുമെന്നു ബാബു കുട്ടന്‍ചിറ പറഞ്ഞു. 1460 ദിവസവും സമരപന്തലില്‍ എത്തിയ എ.റ്റി.വര്‍ഗ്ഗീസിനെ ആന്റോ ആന്റണി ഷാള്‍ അണിയിച്ചു സ്വീകരിച്ചു.

ജോസഫ് എം. പുതുശ്ശേരി, വി.ജെ.ലാലി, കുഞ്ഞുകോശി പോള്‍, വിനു ജോബ്, എസ്. രാജീവന്‍, കെ.ശൈവ പ്രസാദ്, ലാലിമ്മ ടോമി, സുനിമോള്‍ ചാക്കോ, മിനി കെ.ഫിലിപ്പ്, പി.എം. കബീര്‍, തോമസ് കെ. മാറാട്ടുകളം, ബേബി ജോസഫ്, ജയിംസ് കലാവടക്കന്‍, ജസ്റ്റിന്‍ ബ്രൂസ്, ആന്റണി പി.ജെ., ടി.കെ. ദേവകുമാര്‍, ബാബു രാജേന്ദ്രന്‍, തോമസ് കെ.പി., മജീദ്ഖാന്‍, സണ്ണി ഏത്തയ്ക്കാട്, പി.എ. സാലി, വര്‍ഗീസ് ആന്റണി, ഷിബു ഏഴേപുഞ്ചയില്‍, സുരേഷ് കുമാര്‍, റോസ്‌ലിന്‍ ഫിലിപ്പ്, സെലിന്‍ ബാബു, അച്ചാമ്മ സി, തോമച്ചന്‍ കോട്ടമുറി, സന്തോഷ് പാലമറ്റം, ഹരീന്ദ്രനാഥ്, പ്രസാദ് ജോസഫ്, ഷിനോ ഓലിക്കര, ജോസ് കൊല്ലംപറമ്പില്‍, അരവിന്ദ് വേണുഗോപാല്‍, ദേവസ്യാച്ചന്‍ പുന്നമൂട്ടില്‍, ബേബിച്ചന്‍ കല്ലറയ്ക്കല്‍, അന്‍സാരി ബാപു, അഭിഷേക് ബിജു, സേവ്യര്‍ ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിച്ച 770 കോടി രൂപ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി

തിരുവനന്തപുരം:വാട്ടര്‍ അതോറിറ്റി ട്രഷറി അക്കൗണ്ടില്‍ നിക്ഷേപിച്ച 770 കോടി രൂപ കാണാനില്ല. ശമ്പളത്തിനും ആനുകൂല്യത്തിനും അടക്കം പണം തികയാത്തതോടെ നിക്ഷേപിച്ച പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി എംഡി ജലവകുപ്പ് അഡീഷണല്‍ ചീഫ്...

ആദംപൂർ വ്യോമതാവളത്തിലെത്തി സൈനികരെ നേരിട്ട് കണ്ട് പ്രധാനമന്ത്രി

അമൃത്സർ : ഇന്ത്യ- പാകിസ്താൻ സംഘർഷങ്ങൾ അവസാനിച്ചതിന് പിന്നാലെ പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെയാണ് അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ സന്ദർശനം. സൈനികർക്കൊപ്പം സംവദിച്ച മോദി നേരിട്ട് നന്ദി അറിയിക്കുകയും അവർക്കൊപ്പം...
- Advertisment -

Most Popular

- Advertisement -