Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsഎം സി...

എം സി റോഡിൽ വെള്ളം ഇറങ്ങി തുടങ്ങി: നിരവധി വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ഒടിഞ്ഞു പോയ നിലയിൽ

തിരുവല്ല: കിഴക്കൻ വെള്ളത്തിന്റെ വരവ് കുറഞ്ഞതോടെ എം സി റോഡിൽ കയറിയ വെള്ളം ഇറങ്ങി തുടങ്ങി. ഇതോടെ റോഡിലുണ്ടായിരുന്ന ഗതാഗത കുരുക്കും മാറി വരുന്നു. എം സി റോഡിൽ  തിരുമൂലപുരത്തിനും കുറ്റൂരിനും ഇടയ്ക്കുള്ള ഭാഗത്തായിരുന്നു വെള്ളം കയറി ഗതാഗത കുരുക്ക് നേരിട്ടത്. മണിക്കൂറോളം വാഹനങ്ങളിൽ കാത്ത് നിന്നാണ് പലരും ഇതുവഴി കടന്ന് പോയത്. വെള്ളക്കെട്ടിലൂടെ  ഓടിയ നിരവധി വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ പൊട്ടി ഒഴുകി സമീപത്ത് കുന്നുകൂടി നിലയിലാണ്.

വെള്ളപ്പൊക്കത്തെ തുടർന്ന് റോഡിൽ മൂന്ന് അടിയോളം വെള്ളം ഉയർന്നിരുന്നു. റോഡിലൂടെ വന്നവർ മറ്റു മാർഗം ഇല്ലാതെ വന്നതോടെ ഇതിലൂടെ കടന്നു പോകുക ആയിരുന്നു.  കെഎസ്ആർടിസി സെൻസർ സംവിധാനമുള്ള വാഹനങ്ങൾ അടക്കം ഇതുവഴി ഓടിയില്ല. ശനിയാഴ്ച രാത്രി മുതൽ റോഡിൽ വെള്ളം കയറാൻ തുടങ്ങിയത്. റോഡിലെ വെള്ളത്തിൽ കുടുങ്ങിയ വാഹനങ്ങൾ പിന്നീട് ക്രെയിൻ ഉപയോഗിച്ചും നാട്ടുകാരും ചേർന്നുമാണ് നീക്കം ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാർലമെന്റിൽ സ്പീക്കർക്കെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

ന്യൂഡൽഹി : പാർലമെന്റിൽ ലോക്‌സഭസ്പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ നോട്ടീസ് നൽകി പ്രതിപക്ഷം.സ്പീക്കറുടെ നടപടികളിൽ പ്രതിഷേധിച്ച് 118 എംപിമാരുടെ ഒപ്പുകളോടു കൂടിയ നോട്ടീസ് ലോക്‌സഭാ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിങ്ങിനാണ് കൈമാറിയത്.പ്രതിപക്ഷ...

റെയില്‍വേ ഗേറ്റ് അടയ്ക്കും

ആലപ്പുഴ : അമ്പലപ്പുഴ -ഹരിപ്പാട്  റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 99 (പടഹാരം ഗേറ്റ്)  നവംബർ അഞ്ച്  രാവിലെ  എട്ടു മുതല്‍ നവംബർ എട്ടിന് വൈകിട്ട്  ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി...
- Advertisment -

Most Popular

- Advertisement -