Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപി എസ്...

പി എസ് സി ചോദ്യപേപ്പർ മാറി നൽകി : ലാസ്റ്റ് ഗ്രേഡ് സർവന്റ് പരീക്ഷ റദ്ദാക്കി

ആലപ്പുഴ : പിഎസ് സി ചോദ്യപ്പേപ്പര്‍ മാറി നല്‍കിയതിനെ തുടര്‍ന്ന് ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ റദ്ദാക്കി. ആലപ്പുഴ ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരീക്ഷയിലാണ് ചോദ്യപേപ്പർ മാറി നൽകിയത്. ഉച്ചയ്‌ക്ക് നടത്തേണ്ട പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ വിതരണം ചെയ്തതിനെ തുടർന്ന് വിവിധ കമ്പനി-കോർപ്പറേഷനുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലേക്കുള്ള പരീക്ഷയാണ് പി.എസ്.സി റദ്ദാക്കിയത്.

പരീക്ഷ കഴിഞ്ഞ ശേഷമാണ് ഉദ്യോഗസ്ഥര്‍ ഇതു തിരിച്ചറിഞ്ഞത്. ഇതോടെ ഉച്ചക്ക് ശേഷമുള്ള പരീക്ഷ റദ്ദാക്കി.പുതിയ പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി വൃത്തങ്ങള്‍ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത എന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് .മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. നാളെ രാത്രി 11.30...

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ആഴ്ച്ചയില്‍ അഞ്ച് ദിവസമാക്കി കുറയ്ക്കാന്‍ ആലോചന

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ച്ചയില്‍ അഞ്ച് ദിവസമാക്കി കുറയ്ക്കാന്‍ സര്‍ക്കാര്‍ ആലോചന. ഇതുമായി ബന്ധപ്പെട്ട് സര്‍വീസ് സംഘടനകളുടെ യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത മാസം 11ന് വൈകീട്ട് 3...
- Advertisment -

Most Popular

- Advertisement -