Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക് ഇന്ന്...

മകരവിളക്ക് ഇന്ന് : സന്നിധാനത്ത് ഭക്തജന പ്രവാഹം

ശബരിമല : ഭക്തലക്ഷങ്ങൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന മകരവിളക്കിന്റെ പുണ്യദർശനം ഇന്ന് .തിരുവാഭരണവിഭൂഷിതനായ കലിയുഗവരദനെ തൊഴാനും മകരജ്യോതി ദർശനത്തിനുമായി സന്നിധാനത്ത് ഭക്തജന പ്രവാഹമാണ് . കഴിഞ്ഞ ദിവസങ്ങളിൽ ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ ജ്യോതി ദർശനത്തിനൂള്ള കാത്തിരിപ്പിലാണ്. മകരജ്യോതി ദർശനത്തിനായി പർണശാല കെട്ടിയാണു തീർഥാടകർ കാത്തിരിക്കുന്നത്. വൈകിട്ട് ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാർത്തി മഹാദീപാരാധന നടക്കും.ദീപാരാധനയ്ക്ക് ശേഷമാണ് കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി ദൃശ്യമാവുന്നത് .

മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്. പ്രശാന്ത് പറഞ്ഞു.ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാർ സുരക്ഷ ഒരുക്കും. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊച്ചി മെട്രോ ട്രാക്കിൽ നിന്നും ചാടി യുവാവ് ജീവനൊടുക്കി

കൊച്ചി : തൃപ്പൂണിത്തുറ വടക്കേക്കൊട്ട മെട്രോ ട്രാക്കിൽ നിന്നും ചാടി യുവാവ് ജീവനൊടുക്കി . മലപ്പുറം  തിരൂരങ്ങാടി സ്വദേശി നിസാറാണ് മരിച്ചത്. സംഭവത്തെ തുടർന്ന് തൃപ്പൂണിത്തുറക്കും കടവന്ത്രക്കും ഇടയിൽ മെട്രോ സർവീസ് നിർത്തിവെച്ചു....

എംഎം ലോറൻസിന്റെ മൃതദേഹം സെമിത്തേരിയിൽ സംസ്കരിക്കാനാകില്ല ; അപ്പീലുകൾ തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി : അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട പെൺമക്കളുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.ലോറൻസിന്റെ മക്കളായ ആശാ ലോറൻസിന്റെയും സുജാത...
- Advertisment -

Most Popular

- Advertisement -