Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsKochiശബരിമല കൊടിമര...

ശബരിമല കൊടിമര പുനർനിർമാണ ക്രമക്കേട്: കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

കൊച്ചി: ശബരിമല കൊടിമര പുനർനിർമാണത്തിലെ ക്രമക്കേട് കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. വിജിലൻസിന്‍റെ ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. കേസില്‍ തുടർ നടപടികൾ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ശബരിമലയിലെ കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ കേസെടുക്കാൻ മതിയായ തെളിവുകളില്ലെന്ന് വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൊടിമര പുനർനിർമ്മാണത്തിനായി 412 ഗ്രാം സ്വർണമാണ് സംഭാവന ലഭിച്ചത്. മുഴുവൻ സ്വർണവും വാജിവാഹന, അഷ്ടദിക് പാലകരുടെ നിർമ്മാണത്തിന് ഉപയോഗിച്ചു.

സംഭാവന നൽകിയ നടൻമാർ അടക്കം 23 പേരുടെ മൊഴി വിജിലന്‍സ് എടുത്തിരുന്നു. മോഹൻലാൽ, രഞ്ജിപണിക്കർ, പ്രിയദർശൻ, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം 27 പേരാണ് കൊടിമര പുനർനിർമ്മാണത്തിന് സംഭാവന നൽകിയത്. നാല് പേരുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ലെന്നും വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു.

സംഭാവന സ്വർണത്തിന് ദേവസ്വം രസീറ്റും നൽകിയെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 2017-ൽ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്തായിരുന്നു ശബരിമലയിലെ കൊടിമരം പുനർനിർമ്മിച്ചത്. നിർമ്മാണത്തിനായി ഭക്തരിൽ നിന്ന് ലഭിച്ച സ്വർണ്ണം വിനിയോഗിച്ചതിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിലാണ് ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പമ്പ–ചാലക്കയം റൂട്ടിൽ ഗതാഗതക്കുരുക്ക് രൂക്ഷം; റോഡ് പണി നിർത്തിവച്ചു

പത്തനംതിട്ട: ശബരിമല തീർഥാടനത്തിന് മുന്നോടിയായി പമ്പ–ചാലക്കയം റൂട്ടിൽ ഗതാഗത തടസ്സം രൂക്ഷമായതോടെ തീർഥാടകർ ദുരിതത്തിൽ. റോഡ് പണി നടക്കുന്നതിനിടെയുണ്ടായ ഗതാഗതക്കുരുക്ക് യാത്രയെ സാരമായി ബാധിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റോഡ് പണി നിർത്തിവച്ചു....

കുറ്റൂർ കിഴക്കേ വീട്ടിൽ കാവിലെ ശിലാസ്ഥാപന ചടങ്ങ്  നടന്നു

തിരുവല്ല : ചരിത്രപ്രസിദ്ധവും അതി പുരാതനവുമായ തിരുവല്ല കുറ്റൂർ കിഴക്കേവീട്ടിൽ കാവിലെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ശിലാസ്ഥാപന കർമ്മം  നടന്നു. തന്ത്രി ആറ്റുപുറത്തില്ലം പരമേശ്വരൻ പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന പൂജാദി കർമ്മങ്ങൾക്ക്...
- Advertisment -

Most Popular

- Advertisement -