Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKochiഅവയവക്കടത്ത് :...

അവയവക്കടത്ത് : സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ 5 ഇടങ്ങളിൽ ഇ ഡി പരിശോധന

കൊച്ചി : സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ അഞ്ച് ഇടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന സ്വകാര്യ ആശുപത്രി അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്.കൊച്ചിയിലെ 2 സ്വകാര്യ ആശുപത്രികൾ, കോട്ടയത്തേയും തിരുവനന്തപുരത്തേയും ഓരോ ആശുപത്രികൾ, കൊല്ലം സ്വദേശികളായ ശ്രീജയുടെയും സുധീറിന്റെയും വീടുകളിലുമാണ് പരിശോധന നടന്നത്.

കേസിൽ നേരത്തേ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്നും അവയവക്കടത്തുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി പരിശോധന.അവയവക്കടത്ത് കേസിലെ പ്രധാന സൂത്രധാരനായ നജീബിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻതോതിൽ പണം എത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ .ആശുപത്രികളുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രികരിച്ചും വിശദമായ പരിശോധന നടക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം : കോട്ടയത്തു നാളെ  ഗതാഗത നിയന്ത്രണം

കോട്ടയം : ലോക്സഭാ പ്രതിപക്ഷ നേതാവ്  രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നാളെ  രാവിലെ 8.30 മുതല്‍  12മണി വരെ ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോട്ടയത്തു നിന്നും പുതുപ്പള്ളി, കറുകച്ചാൽ, തെങ്ങണ ഭാഗത്തേക്ക് പോകേണ്ട...

ശ്രീലങ്കയിൽ നിന്നെത്തിയ 4 ഐ.എസ് ഭീകരർ ഗുജറാത്തിൽ അറസ്റ്റിൽ

അഹമ്മദാബാദ് : ശ്രീലങ്കയിൽ നിന്നെത്തിയ 4 ഐ.എസ് ഭീകരരെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു.ഇവർ ശ്രീലങ്കയിൽ നിന്ന് ചെന്നൈ വഴി അഹമ്മദാബാദിൽ എത്തിയെന്നാണ് പ്രാഥമിക വിവരം.ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡാണ് അഹമ്മദാബാദ് സര്‍ദാര്‍...
- Advertisment -

Most Popular

- Advertisement -