Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsAdoorലൈഫ് ലൈൻ...

ലൈഫ് ലൈൻ ആശുപത്രിയിൽ ഡോക്‌ടേഴ്‌സ് ഡേ ആചരിച്ചു

അടൂർ: അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ ഡോക്‌ടേഴ്‌സ് ഡേ ആചരിച്ചു. അടൂർ എംഎൽഎ സി വി ശാന്തകുമാർ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. സമൂഹം ഏറെ ബഹുമാനിക്കുന്ന മുഖ്യ വിഭാഗമാണ് ഡോക്ടര്മാരെന്നു അദ്ദേഹം പറഞ്ഞു. ആശുപത്രികൾ കൂടുന്നതിലല്ല, ഉള്ളവയുടെ ചികിത്സാ സൗകര്യങ്ങൾ കൂട്ടി രോഗങ്ങൾ പ്രതിരോധിക്കുന്നതിലാണ് കാര്യം. അനുകമ്പയോടെ രോഗികൾക്കു ആശ്വാസം നൽകുന്നവരാകട്ടെ എല്ലാ ഡോക്ടർമാരും എന്ന് അദ്ദേഹം ആശംസിച്ചു. ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.

ഈ വർഷത്തെ ഡോക്ടർസ് ഡേ മുഖ്യവിഷയമായ “മുഖംമൂടിക്കപ്പുറം: മറ്റുള്ളവരെ സുഖപ്പെടുത്തുന്നവരുടെ മുറിവുകൾ ആരാണ് ഉണക്കുന്നത്?” എന്ന വിഷയത്തെ അധികരിച്ചു  ലൈഫ് ലൈൻ ഗൈനെക്കോളജി വിഭാഗം മേധാവി
പ്രൊഫ ഡോ ബി പ്രസന്നകുമാരി പ്രബന്ധം അവതരിപ്പിച്ചു.

അനസ്തേഷ്യ വിഭാഗം മേധാവി, ഡോ രാംകുമാർ പി, ഡയറക്ടർ ഡോ സിറിയക് പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, കാർഡിയോളജി വിഭാഗം മേധാവീ  ഡോ സാജൻ അഹമ്മദ്, നിയോനാറ്റോളജി വിഭാഗം മേധാവി ഡോ ബിനു ഗോവിന്ദ്, അസ്ഥിരോഗവിദഗ്ധൻ ഡോ റിജു ആർ എന്നിവർ പ്രസംഗിച്ചു. വിശിഷ്ടാതിഥിക്കുള്ള ഉപഹാരം ലൈഫ് ലൈൻ സിഇഒ ഡോ ജോർജ് ചാക്കച്ചേരി നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബെംഗളൂർ വേനൽക്കാല പ്രത്യേക തീവണ്ടി

തിരുവനന്തപുരം : ബംഗളൂരു- തിരുവനന്തപുരം നോർത്ത്-ബംഗളൂരു വേനൽക്കാല പ്രതിവാര പത്യേക തീവണ്ടി സർവീസ് നടത്തും. ബെംഗളൂരുവിൽ നിന്ന് ഏപ്രിൽ 4, 11, 18, 25, മേയ് 2, 9, 16, 23, 30 തീയതികളിൽ...

ജി കൃഷ്ണകുമാര്‍ എന്‍എഫ്ഡിസി ചെയര്‍മാനായി ചുമതലയേറ്റു

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്രവികസന കോര്‍പറേഷന്‍ ചെയര്‍മാനായി നടനും ബിജെപി നേതാവുമായ ജി  കൃഷ്ണകുമാര്‍ ചുമതലയേറ്റു. കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിലാണ് ചുമതലയേറ്റത്. എന്‍എഫ്ഡിസി ചെയര്‍മാനായി ചുമതല ഏല്‍പിച്ച പ്രധാനമന്ത്രി...
- Advertisment -

Most Popular

- Advertisement -