Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂരിലെ റെസ്റ്റ്...

ഗുരുവായൂരിലെ റെസ്റ്റ് ഹൗസുകളുടെ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പു നടത്തിയ ഹരിയാനക്കാരൻ അറസ്റ്റിൽ

തൃശൂർ : ഗുരുവായൂർ ക്ഷേത്രം റെസ്റ്റ് ഹൗസുകളുടെ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പു നടത്തിയ ഹരിയാന സ്വദേശി അറസ്റ്റിൽ. ഹരിയാനയിലെ മേവാത്ത് സ്വദേശി മുഹമ്മദ് ഷാദാണ് ഉത്തർപ്രദേശിൽ നിന്ന് പിടിയിലായത് .ഇയാൾ പാഞ്ചജന്യം, കൗസ്തുഭം എന്നീ റെസ്റ്റ് ഹൗസുകളുടെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് ക്ഷേത്ര ദർശനത്തിനൊരുങ്ങുന്ന ഭക്തരിൽനിന്ന് ഓൺലൈൻ വഴി പണം തട്ടിയെടുക്കുകയായിരുന്നു.

സമാനരീതിയിൽ ഇയാൾ രാജ്യത്തെ വിവിധ ക്ഷേത്രങ്ങളുടെ സമീപത്തെ റെസ്റ്റ് ഹൗസുകളുടെ പേരിൽ നിരവധി വ്യാജ വെബ്സൈറ്റുകൾ നിർമിച്ച് തട്ടിപ്പ് നടത്തിയതായി കണ്ടെത്തി .വ്യാജ വെബ്സൈറ്റ് നിർമാണത്തിന് ഉപയോഗിച്ച ലാപ്ടോപ്പും മൊബൈൽ ഫോണും മറ്റ് ഡിജിറ്റൽ തെളിവുകളും പ്രതിയുടെ കയ്യിൽ നിന്നും പോലീസ് പിടിച്ചെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുട്ടികളെ നിർബന്ധിച്ച് അങ്കണവാടികളിൽ വരുത്തേണ്ടതില്ല: ബാലാവകാശ കമ്മിഷൻ

തിരുവനന്തപുരം : ചൂട് കാലാവസ്ഥ മാറുന്നതു വരെ കുട്ടികളെ നിർബന്ധിപ്പിച്ച് അങ്കണവാടികളിൽ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. വരാതിരിക്കുന്ന കട്ടികൾക്ക്, അർഹമായ പോഷകാഹാരങ്ങൾ അവരുടെ വീട്ടിൽ എത്തിക്കണം. കമ്മിഷൻ ചെയർപേഴ്‌സൺ കെ. വി....

സി പി എം അംഗങ്ങൾ യു ഡി എഫുമായി ചേർന്ന് അവിശ്വാസത്തിന് നോട്ടീസ് നൽകി

കോഴഞ്ചേരി : തോട്ടപ്പുഴശ്ശേരി പഞ്ചായത്തിൽ ഒരു വിഭാഗം സി പി എം അംഗങ്ങൾ യു ഡി എഫുമായി ചേർന്ന് പ്രസിഡൻ്റിനും വൈസ്പ്രസിഡൻ്റിനുമെതിരെ അവിശ്വാസത്തിന് നോട്ടീസ് നൽകി യു ഡി എഫ് പിന്തുണയോടെ പ്രസിഡൻ്റായ ഇടത്...
- Advertisment -

Most Popular

- Advertisement -