Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊട്ടാരക്കരയിൽ ഗ്യാസ്...

കൊട്ടാരക്കരയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു

കൊല്ലം : കൊട്ടാരക്കര പനവേലിയിൽ എംസി റോഡിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. രാവിലെ അഞ്ചുമണിക്കാണ് സംഭവം.വാതക ചോർച്ച പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ് .ലോറി നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്‍റെ സൈഡിലേക്ക് തലകീഴായി മറിയുകയായിരുന്നു.പരുക്കേറ്റ ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി പയനീർ സെൽവത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് നിഗമനം.

സംഭവത്തെ തുടർന്ന് എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.വാഹനങ്ങൾ വഴിതിരിച്ചുവിട്ടു.ടാങ്കറിലേക്ക് ഫയര്‍ഫോഴ്സ് വെള്ളം പമ്പ് ചെയ്യുന്നുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധങ്ങൾ വിച്ഛേദിച്ചു.നിലവില്‍ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോതമംഗലത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥികൾ മരിച്ചു

കൊച്ചി: എറണാകുളം കോതമംഗലത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥികൾ മരിച്ചു.  തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്. കോതമംഗലം ബസേലിയോസ് ദന്തൽ കോളേജിലെ വിദ്യാർഥികളാണ് ഇവർ. ഇന്ന്...

ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ 2 യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു

പാലക്കാട് : ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ നിർമ്മാണ തൊഴിലാളികളായ 2 യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു .കൊയിലാണ്ടി സ്വദേശികളായ പ്രജീഷ്, ജിഷ്ണു എന്നിവർക്കാണു പരുക്കേറ്റത്. ഇന്നു പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം . നിർമാണത്തിലിരുന്ന വീടിന്റെ സിറ്റൗട്ടിൽ...
- Advertisment -

Most Popular

- Advertisement -