Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsAdoorസ്വകാര്യ ബസ്...

സ്വകാര്യ ബസ് നിയന്ത്രണം വിട്ട്  മതിലിൽ ഇടിച്ച് 15 പേർക്ക് പരുക്ക്:  ഒരാളുടെ നില ഗുരുതരം.

അടൂർ : അടൂരിൽ  സ്വകാര്യ ബസ് നിയന്ത്രണം വിട്ട്  മതിലിൽ ഇടിച്ച് 15 പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. ഇന്ന് വൈകിട്ട് 4.45 ന് കെ. പി. റോഡിൽ പഴകുളം ഭവദാസൻ ജംഗ്ഷന് സമീപം ആണ് അപകടം നടന്നത്.

അടൂരിൽ നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്ന ഹരിശ്രീ എന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. ബസ് മറ്റൊരു കാറിൽ തട്ടി കാൽനട യാത്രികനായ പഴകുളം സ്വദേശിയ്ക്കും പരുക്കേറ്റു. പരുക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കെ പി റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

അടൂർ ഡിവൈഎസ്പി ജി.സന്തോഷ്കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതിനിടെ അപകടം നടന്ന് അര മണിക്കൂർ കഴിഞ്ഞാണ് പോലീസ് സംഘവും ആംബുലൻസും എത്തിയതെന്നും നാട്ടുകാർ പരാതിപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്രിമിനല്‍ നടപടിക്രമ തിരിച്ചറിയല്‍:  ബയോമെട്രിക് സാമ്പിളുകള്‍ ശേഖരിക്കുന്നതിന് രാജ്യത്ത് തുടക്കമായി

ന്യൂഡല്‍ഹി: ക്രിമിനല്‍ നടപടിക്രമ തിരിച്ചറിയല്‍ നിയമപ്രകാരം മാര്‍ച്ച് മുതല്‍ ബയോമെട്രിക് സാമ്പിളുകള്‍ ശേഖരിക്കുന്നതിന് രാജ്യത്ത് തുടക്കമായി. അറസ്റ്റിലായ എല്ലാവരുടെയും കുറ്റകൃത്യങ്ങളില്‍ കുറ്റാരോപിതരായ മറ്റുള്ളവരുടെയും വിരലടയാളം, നേത്രാന്തരപടലം, കൃഷ്ണമണി തുടങ്ങിയ ബയോമെട്രിക് ഡാറ്റ രേഖപ്പെടുത്തുകയും...

ജനവാസ മേഖലയില്‍ കളളു ഷാപ്പ് അനുവദിക്കുന്നതിനെതിരെ ജനകീയ സമിതി നടത്തുന്ന സമരം ശക്തമാകുന്നു

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം കൊക്കോച്ചുചിറ കുളത്തിനു സമീപം ജനവാസ മേഖലയില്‍ കളളു ഷാപ്പ് അനുവദിക്കുന്നതിനെതിരെ തൃക്കൊടിത്താനം ജനകീയ സമിതി നടത്തുന്ന സമരം ശക്തമാകുന്നു.പ്രതിഷേധയോഗം ജെയിംസ് പതാരംചിറ ഉദ്ഘാടനം ചെയ്തു. സി.എന്‍. വാസന്തി അദ്ധ്യക്ഷത...
- Advertisment -

Most Popular

- Advertisement -