Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം...

ശബരിമല തീർത്ഥാടനം : ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നൽ നൽകണം: റവന്യൂ മന്ത്രി

ശബരിമല : ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്രയ്ക്കൊപ്പം മികച്ച സേവനാനുഭവവും ഉറപ്പാക്കാൻ എല്ലാ വകുപ്പുകളും ഏകോപനത്തോടെയും ഉത്തരവാദിത്വബോധത്തോടെയും പ്രവർത്തിക്കണമെന്ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ നിർദേശിച്ചു. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടന്ന റവന്യൂ വകുപ്പിന്റെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോരായ്മകൾ സംഭവിച്ചശേഷം പരിഹരിക്കുന്നതിനുപകരം അവ മുൻകൂട്ടി ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ് അവലോകന യോഗങ്ങളുടെ ലക്ഷ്യം. രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന പ്രധാന തീർത്ഥാടന കേന്ദ്രമായ ശബരിമലയിൽ ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാകരുത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇടത്താവളത്തിൽ നടന്ന യോഗത്തിലും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇതിനകം നടന്ന വിവിധ അവലോകന യോഗങ്ങളിലും ഒരുക്കങ്ങൾ വിലയിരുത്തിയിട്ടുണ്ട്.

വിവിധ വകുപ്പുകൾ ഇതുവരെ സ്വീകരിച്ച നടപടികൾ യോഗത്തിൽ വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ഫണ്ട് അപര്യാപ്തത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ ഭാഗത്തുനിന്നുള്ള ചില സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ജില്ലാ കളക്ടറും എഡിഎമ്മും നിരവധി യോഗങ്ങൾ വിളിച്ചുചേർത്ത് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മികച്ച നേതൃത്വം നൽകുന്നുണ്ടെന്ന് ചൂണ്ടികാട്ടിയ  മന്ത്രി അവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട വിഷയങ്ങളിലൊന്ന് പമ്പയിലെയും പരിസരപ്രദേശങ്ങളിലെയും ശുചിത്വമാണെന്ന് മന്ത്രി പറഞ്ഞു. പമ്പയിൽ ആചാരത്തിന്റെ ഭാഗമെന്ന നിലയിൽ വസ്ത്രങ്ങൾ പുഴയിൽ ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കാൻ വ്യാപകമായ ബോധവത്കരണ പ്രചാരണം നടത്തണം. ഇത് കേരളത്തിന്റെ ആചാരത്തിന്റെ ഭാഗമല്ലെന്ന സന്ദേശം തീർത്ഥാടകരിലേക്ക് എത്തിക്കണം.

വർഷങ്ങളായി തുടരുന്ന ശീലങ്ങൾ പെട്ടെന്ന് മാറ്റാൻ കഴിയില്ലെന്നതിനാൽ ഉപേക്ഷിക്കപ്പെടുന്ന വസ്ത്രങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യുന്നതിനും പ്രത്യേക സംവിധാനം ഒരുക്കണം. ഈ വർഷം ശുചിത്വ പ്രവർത്തനങ്ങളിൽ മാതൃകാപരമായ നേട്ടം കൈവരിക്കാനാകണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നും മന്ത്രി നിർദേശിച്ചു.

വൈദ്യുത വാഹനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള ചാർജിങ് സൗകര്യങ്ങൾ പര്യാപ്തമല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പമ്പയിലെ ഒരു ചാർജിങ് കേന്ദ്രം മാത്രം മതിയാകില്ല. നിലയ്ക്കലിലും ചാർജിങ് കേന്ദ്രം സ്ഥാപിക്കണം. കേരളത്തിന് പുറത്തുനിന്ന് എത്തുന്ന തീർത്ഥാടകർക്ക് ആവശ്യമായ വിവരങ്ങൾ അവരുടെ ഭാഷകളിൽ ലഭ്യമാക്കണം.

സന്നിധാനത്തും പമ്പയിലും തീർത്ഥാടകർ കൂടുതലായി ഒത്തുകൂടുന്ന സ്ഥലങ്ങളിലും വിവിധ ഭാഷകളിലുള്ള അറിയിപ്പുകൾ നൽകാനുള്ള സംവിധാനം വിപുലീകരിക്കണം. മലയാളത്തിന് പുറമെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് മനസ്സിലാകുന്ന ഭാഷകളിലും അനൗൺസ്മെന്റുകൾ ഉറപ്പാക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാം : ഹൈക്കോടതി

കൊച്ചി : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാമെന്ന് ഹൈക്കോടതി. റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച ഹർജി കോടതി തള്ളി .ജസ്റ്റീസ് വിജി അരുണാണ് വിധി പ്രസ്താവിച്ചത്.റിപ്പോ‍‍ർട്ട് ഒരാഴ്ചക്ക്...

മഴ മുന്നറിയിപ്പില്‍ മാറ്റം :  മൂന്ന് ജില്ലകളിൽ  യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
- Advertisment -

Most Popular

- Advertisement -